​െഎ.പി.എൽ നടത്താം; പക്ഷെ ​െഎ.സി.സി മനസുവെക്കണം

ന്യൂഡൽഹി: ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്​ കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്​. ഇൗ വർഷം ടൂർണമ​െൻറ്​​ നടക്കുമോ എന്ന കാര്യത്തിൽ പോലും ബി.സി.സി.​െഎ അധികൃതരുടെ ഭാഗത്ത്​ നിന്നും സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ​െഎ.പി.എൽ നടത്താൻ വഴി തെളിയുകയാണ്​. െഎ.പി.എല്ലി​​​െൻറ ഭാവിയെക്കുറിച്ചും ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര സീസണുകളെക്കുറിച്ചും ബി.സി.സി.​െഎ കഴിഞ്ഞ ദിവസം ടെലി കോണ്‍ഫറന്‍സ്വഴി നടത്തിയ ചര്‍ച്ചയിലാണ്​ പുതിയ നീക്കങ്ങൾക്ക്​ സാധ്യത തെളിഞ്ഞത്​.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടത്താനിരിക്കുന്ന ഐ.സി.സി ടി20 ലോകകപ്പ് മാറ്റവെക്കാനുള്ള സാധ്യതകളെക്കുറിച്ച്​ ബിസിസിഐ അധികൃതർ ചര്‍ച്ച ചെയ്തതായാണ്​ റിപ്പോർട്ട്​. ടി20 ലോകകപ്പ് മാറ്റി വെക്കുകയാണെങ്കിൽ ആ വിന്‍ഡോയില്‍ ഐ.പി.എല്‍ നടത്താനുള്ള സാധ്യതകളെ കുറിച്ചും അവർ സംസാരിച്ചു. ഇത്​ യാഥാർഥ്യമാവുകയാണെങ്കിൽ ​െഎ.പി.എൽ പ്രേമികൾക്ക്​ സന്തോഷിക്കാനുള്ള വകയുണ്ട്​. അതേസമയം ഈ വര്‍ഷാവസാനം വരെ ഇന്ത്യയില്‍ ക്രിക്കറ്റ് മല്‍സരങ്ങൾ നടക്കാന്‍ സാധ്യത വിരളമാണെന്ന്​ ചർച്ചയിൽ പ​െങ്കടുത്തവർ എല്ലാം സമ്മതിക്കുന്നുണ്ട്​.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലും ​െഎ.പി.എൽ നടത്താൻ സാധിക്കില്ല എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്​. രാജ്യത്ത്​ കോവിഡ്​ 19 വൈറസ്​ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ​െഎ.പി.എൽ പോലുള്ള കായിക മാമാങ്കങ്ങൾ നടത്തുന്നത്​ വലിയ വെല്ലുവിളിയാകും ഉയർത്തുക. കാണികളില്ലാതെ മത്സരം നടത്തുന്നത്​ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയടക്കമുള്ളവർ നിരുത്സാഹപ്പെടുത്തിയതുകൊണ്ട്​ അതിനുള്ള സാധ്യതകളും വിരളമാണ്​. 

കോവിഡി​​​െൻറ പശ്ചാത്തലത്തിൽ ആസ്​ട്രേലിയ അവരുടെ അതിർത്തി ആറ്​ മാസത്തേക്ക്​ അടച്ചിട്ടിരിക്കുകയാണ്​. ഇൗ സാഹചര്യത്തിൽ ലോകകപ്പ്​ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ്​ ​െഎ.സി.സിയും ക്രിക്കറ്റ്​ ആസ്​ട്രേലിയയും.

Tags:    
News Summary - If T20 World Cup is off, IPL may find a window-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.