അഞ്ചാം ബാലൺ ഡി ഒാർ പുരസ്​കാരവുമായി ക്രിസ്​റ്റ്യാനോ മെസ്സിക്കൊപ്പം

പാരിസ്​: കിരീടങ്ങളുടെ കണക്കുപുസ്​തകങ്ങളിൽ 2017 സുവർണ വർഷമാക്കിയ ക്രിസ്​റ്റ്യാനോ റൊണാൾഡോയല്ലാതെ ബാലൺ ഡി ഒാറിന്​ അർഹൻ വേറെ ആരുണ്ട്​.  ഫിഫ ദി ബെസ്​റ്റ്​ ​െപ്ലയർ പുരസ്​കാരത്തിന്​ പിന്നാലെ മറ്റൊരു പൊൻതൂവലായി ബാലൺ ഡി ഒാറും ലഭിച്ചു. ഫ്രഞ്ച്​ ഫുട്​ബാൾ മാഗസിൻ ‘ഫ്രാൻസ്​ ഫുട്​ബാൾ’ നൽകുന്ന മികച്ച താരത്തിനുള്ള പുരസ്​കാരം അഞ്ചാം വട്ടവും സ്വന്തമാക്കിയ ക്രിസ്​റ്റ്യാനോ, ലയണൽ മെസ്സിയുടെ നേട്ടത്തിനൊപ്പമെത്തി​. തുടർച്ചയായി രണ്ടാം വർഷവും ചാമ്പ്യൻസ്​ ലീഗിൽ റയലിനെ കിരീടം ചൂടിച്ച ക്രിസ്​റ്റ്യാനോ, അഞ്ചു വർഷങ്ങൾക്കു ശേഷം റയൽ മഡ്രിഡിനെ ലാ ലിഗ ചാമ്പ്യനാക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. ഒപ്പം യുവേഫ സൂപ്പർ കപ്പ്​, സൂപ്പർ കോപ കിരീടങ്ങളും.


2008, 2013, 2014, 2016 വർഷങ്ങളിലാണ്​ റൊണാൾഡോ നേരത്തെ ഇൗ പുരസ്​കാരം സ്വന്തമാക്കിയത്​. ഫൈനൽ റൗണ്ടിൽ ബാഴ്​സലോണ താരം ലയണൽ മെസ്സിയെയും പി.എസ്​.ജി താരം നെയ്​മറിനെയുമാണ്​ പിന്തള്ളിയത്​. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ്​ മെസ്സി ബാലൺ ഡി ഒാർ നേടിയത്​. ‘‘ റയൽ മഡ്രിഡിലെ സഹതാരങ്ങൾക്കു നന്ദി. ഒാരോ വർഷവും ഉന്നതിയിലെത്താനാണ്​ എ​​​​െൻറ പരിശ്രമങ്ങൾ. ലയണൽ മെസ്സിയുമായുള്ള മത്സരം നല്ലതാണ്​. അത്​ ഉൗർജസ്വലനാക്കുന്നു. ആ ‘യുദ്ധം’ തുടരും’’^ പാരിസിൽ നടന്ന ചടങ്ങിൽ പുരസ്​കാരം ഏറ്റുവാങ്ങി ക്രിസ്​റ്റ്യാനോ പറഞ്ഞു. 30 അംഗ പട്ടികയിൽനിന്ന്​ മാധ്യമപ്രവർത്തകരടങ്ങിയ സമിതി വോട്ടിങ്ങിലാണ്​ പുരസ്​കാര ജേതാവി​െന കണ്ടെത്തുന്നത്​. മെസ്സി രണ്ടും നെയ്​മർ മൂന്നും സ്​ഥാനത്തായി.


ക്രിസ്​റ്റ്യാ​േനാ റൊണാൾഡോ
വയസ്സ്​ 32
അരങ്ങേറ്റം 2002
ക്ലബ്​: റയൽ മഡ്രിഡ്​

2017 സീസൺ: 
കിരീടങ്ങൾ: ലാ ലിഗ, ചാമ്പ്യൻസ്​ ലീഗ്​, യുവേഫ സൂപ്പർ കപ്പ്​, സൂപ്പർ കോപ
ഗോൾ: ചാമ്പ്യൻസ്​ ലീഗ്​ 12 (തുടർച്ചയായി അഞ്ചാം വട്ടവും ടോപ്​ ഗോൾ സ്​കോറർ). 2016^17 ലാ ലിഗയിൽ 25 ഗോൾ. 

പുരസ്​കാരങ്ങൾ:
ഫിഫ ഫുട്​ബാളർ: 5:   2013, 2014 (ഫിഫ ബാലൺ ഡി ഒാർ), 2008 (വേൾഡ്​ ​െപ്ലയർ),  2016, 2017 (ബെസ്​റ്റ്​)
ബാലൺ ഡി ഒാർ 5 : 2008, 2013, 2014, 2016, 2017

Tags:    
News Summary - Cristiano Ronaldo wins fifth Ballon d'Or to equal Lionel Messi's record -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.