ലണ്ടൻ: നടപ്പു കലണ്ടർ വർഷത്തിലെ കളികളിലേറെയും നിർണായക സമയത്ത് കൊറോണ വൈറസ് കൊണ്ടുപോയപ്പോൾ അടുത്ത വർഷം നോക്കാമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് എല്ലാം നീട്ടിവെ ച്ചത്. പക്ഷേ, നേരത്തെ കായിക കലണ്ടർ സജ്ജമായ 2021ൽ ഒളിമ്പിക്സും കോപ അമേരിക്കയും യൂറോ ക പ്പുമുൾപ്പെടെ വമ്പൻ പോരാട്ടങ്ങൾ അധികമായി എത്തുേമ്പാൾ എന്താകും സ്ഥിതി?
ഒളിമ്പിക്സ് ജൂലൈ-
ആഗസ്റ്റിൽ?
2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പതുവരെ നടക്കേണ്ട ഒളിമ്പിക്സ് സമ്മർദങ്ങൾക്കൊടുവിൽ ഒരു വർഷം നീട്ടിവെക്കാൻ ടോക്യോ ഒളിമ്പിക്സ് സംഘാടക സമിതിയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും തീരുമാനമെടുത്തതോടെ മിക്കവാറും അടുത്ത വർഷം അതേ തീയതിയിൽ തന്നെ നടത്തുമെന്നാണ് കരുതുന്നത്. ഒരു മാസത്തിനകം തീയതി ഉറപ്പിക്കുമെന്ന് അധികൃതർ പറയുന്നു. പക്ഷേ, ഇതിന് തൊട്ടുമുമ്പും ശേഷവുമായി ടെന്നിസിൽ സുപ്രധാനമായ വിംബിൾഡണും യു.എസും ഓപണും നടക്കാനുണ്ട്. വിംബിൾഡൺ ജൂലൈ മധ്യത്തോടെയാണെങ്കിൽ യു.എസ് ഓപൺ ആഗസ്റ്റ് അവസാനത്തോടെയാണ്.
ജപ്പാനിലെ ഫുകുവോകയിൽ നടക്കേണ്ട രാജ്യാന്തര നീന്തൽ ചാമ്പ്യൻഷിപ് ജൂലൈ 16 മുതൽ ആഗസ്റ്റ് ഒന്ന് വരെയും അത്ലറ്റിക്സ് ലോക ചാമ്പ്യൻഷിപ് ആഗസ്റ്റ് ആറ് മുതൽ 15 വരെയും നടക്കാനുണ്ട്. ഇവ തമ്മിൽ സംഘട്ടനമുണ്ടാകരുതെന്ന് ആസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ, ലോക അത്ലറ്റിക്സ് മറ്റു മാർഗമില്ലെങ്കിൽ 2022ലേക്ക് നീട്ടാൻ ഒരുക്കമാണെന്ന് സംഘടന മേധാവി സെബാസ്റ്റ്യൻ കോ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നീന്തൽ മത്സരങ്ങളും നീളുമെന്നുറപ്പാണ്. ആഗസ്റ്റിൽ യൂറോ ഹോക്കി നാഷൻസും നെതർലാൻഡ്സിൽ നടക്കാനുണ്ട്. പക്ഷേ, ഒളിമ്പിക്സ് തീരുമാനിച്ചാൽ അതും മാറ്റണം. വനിതകളുടെ യൂറോപ്യൻ ചാമ്പ്യൻഷിപ് ജൂലൈ ഏഴു മുതൽ ആഗസ്റ്റ് ഒന്നുവരെയാണ് നിശ്ചയിച്ചിരുന്നത്. അതും നീളുമെന്നുറപ്പ്.
കോപ അമേരിക്ക-–യൂറോകപ്പ്
അടുത്ത വർഷത്തേക്ക് നീട്ടിയ മറ്റു രണ്ട് പ്രധാന കായിക ഇനങ്ങളാണ് കോപ അമേരിക്ക, യൂറോ കപ്പ് ഫുട്ബാൾ മത്സരങ്ങൾ. അർജൻറീനയും കൊളംബിയയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന കോപ അമേരിക്ക ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതേ തീയതികളിൽ തന്നെ യൂറോപ്പിലെ 12 വേദികളിലായി യൂറോ കപ്പും നടക്കണം. ഇവ കാരണം മറ്റുള്ളവ മുടങ്ങുമോ എന്നതും അറിയാനിരിക്കുന്നേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.