Posted On
date_range Updated On
date_range ലോകകപ്പ് ചെസ്: ആനന്ദ്, ഹരികൃഷ്ണ രണ്ടാം റൗണ്ടിൽ
ത്ബിലിസി: ലോകകപ്പ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് ജയത്തോടെ തുടക്കം. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെൻറിൽ അഞ്ചു തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ്, വിധിത് സന്തോഷ്, ഭാസ്കരൻ അധിഭാൻ, പി. ഹരികൃഷ്ണ, എസ്.പി. സേതുരാമൻ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. യുക്രെയ്നിെൻറ ഫിഡെ ചാമ്പ്യൻ റസ്ലാൻ പൊനോമറിയോവിെന അട്ടിമറിച്ചാണ് മുൻ ഏഷ്യൻ ചാമ്പ്യനായ എസ്.പി. സേതുരാമൻ രണ്ടാം റൗണ്ടിൽ കടന്നത്. ഹരികൃഷ്ണയാണ് അടുത്ത പോരാട്ടത്തിൽ സേതുരാമെൻറ എതിരാളി.
15 വർഷത്തിനിടെ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ ആനന്ദ് മലേഷ്യക്കാരൻ യിഹോ ലി ടിയാനെ തോൽപിച്ച് രണ്ടാം റൗണ്ടിൽ കടന്നു. കാനഡയുടെ ആൻറൺ കൊവലിയോവാണ് അടുത്ത എതിരാളി. ആദ്യ ഗെയിം ജയിച്ച് ഒരു പോയൻറ് ലീഡിൽ രണ്ടാം ഗെയിം തുടങ്ങിയ ആനന്ദിനെ മലേഷ്യൻ താരം സമനിലയിൽപിടിച്ച് ഞെട്ടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.