Posted On
date_range Updated On
date_range യു. എസ് ഓപ്പൺ: ദിമിത്രേവിനോട് പരാജയപ്പെട്ട് റോജർ ഫെഡറർ പുറത്ത്
ന്യൂയോർക്ക്: അഞ്ച് തവണ ചാമ്പ്യനായ ലോക സൂപ്പർതാരം റോജർ ഫെഡറർ യു.എസ് ഓപ്പണിൽ നിന്നും പുറത്ത്. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രേവ് ആണ് സ്വിസ് ഇതിഹാസത്തെ പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 4-6, 6-3, 4-6, 2-6.
മത്സരത്തിൻെറ ആദ്യഘട്ടത്തിൽ പരുക്കേറ്റത് ഫെഡറർക്ക് തിരിച്ചടിയായി. സീഡില്ലാ താരമായ ദിമിത്രേവിന് വെല്ലുവിളിയാകാൻ ഫെഡറർക്ക് കഴിഞ്ഞില്ല. 38 കാരനായ ഫെഡറർ മുമ്പ് നടന്ന ഏഴ് മത്സരങ്ങളിലും ദിമിത്രേവിനെ പരാജയപ്പെടുത്തിയിരുന്നു. തൻെറ 46-ാമത് ഗ്രാൻസ്ലാം സെമി ഫൈനൽ ബെർത്ത് ആണ് ഫെഡറർക്ക് നഷ്ടമായത്.
അതേസമയം റഷ്യയുടെ ഡാനിൽ മെദ്‌വദേവ് മൂന്ന് തവണ ജേതാവായ സ്റ്റാൻ വാവ്‌റിങ്കയെ പരാജയപ്പെടുത്തി തന്റെ ആദ്യ ഗ്രാൻസ്ലാം സെമി ഫൈനലിലേക്ക് മുന്നേറി. സ്കോർ: 7-6 (8/6), 6-3, 3-6, 6-1. 28കാരനായ ദിമിത്രേവ് സെമിയിൽ ഡാനിൽ മെദ്‌വദേവിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.