ദോഹയിലെത്തിയ ഇന്ത്യൻ ടീമിന് ഖത്തർ മഞ്ഞപ്പട നൽകിയ സ്വീകരണം
അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത; മലയാളിക്കരുത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെതിരെ
ദോഹ: അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ബുധനാഴ്ച ആദ്യ മത്സരം. ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ബഹ്റൈനാണ് എതിരാളികൾ. നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘത്തിൽ മലയാളികളുടെ നീണ്ടനിര തന്നെയുണ്ട്.
പ്രതിരോധ നിരയിലെ മുഹമ്മദ് സഹീഫ്, മധ്യനിരയിലെ വിബിൻ മോഹൻ, മുഹമ്മദ് സനാൻ, മുന്നേറ്റത്തിലെ മുഹമ്മദ് സുഹൈൽ, എം.എസ്. ശ്രീക്കുട്ടൻ എന്നിവർ കേരള താരങ്ങളാണ്. ലക്ഷദ്വീപ് മലയാളിയായ മിഡ്ഫീൽഡർ മുഹമ്മദ് അയ്മനും ടീമിലുണ്ട്.
ഖത്തർ, ബ്രൂണെ ടീമുകൾ കൂടി ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് എച്ച്. സെപ്റ്റംബർ ആറിന് ഖത്തറിനെയും ഒമ്പതിന് ബ്രൂണെയെയും ഇന്ത്യ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.