മഞ്ചേരി: 44ാമത് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 15 വർഷത്തിനുശേഷം ഇതാദ്യമായാണ് മലപ്പുറം ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കേരള ജൂഡോ അസോസിയേഷനും മലപ്പുറം ജില്ല ജൂഡോ അസോസിയേഷനും ചേർന്നാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്.
14 ജില്ലകളിൽനിന്ന് 12നും 15നും മധ്യേ പ്രായമുള്ള 600ഓളം കായികതാരങ്ങൾ പങ്കെടുക്കും. ആൺ, പെൺ വിഭാഗങ്ങളിലായി എട്ടു വെയ്റ്റ് കാറ്റഗറികളിലാണ് മത്സരം. വിജയിക്കുന്നവരിൽനിന്ന് ഈ വർഷത്തെ നാഷനൽ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ടീമിനെ തെരഞ്ഞെടുക്കും.
തിങ്കളാഴ്ച രാവിലെ 10ന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്യും. മെഡൽദാന ചടങ്ങിൽ നഗരസഭാധ്യക്ഷ വി.എം. സുബൈദ മുഖ്യാതിഥിയായി പങ്കെടുക്കും. സമാപന സമ്മേളനത്തിൽ യു.എ. ലത്തീഫ് എം.എൽ.എ ട്രോഫി വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ എ. ശ്രീകുമാർ, യാഷിക് മേച്ചേരി, എം.കെ. നൗഫൽ, എം. ജിതിൻ, കെ.എം. അബ്ദുൽ ഷുക്കൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.