സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് നാളെ മുതൽ

പത്തനംതിട്ട: സംസ്ഥാന സ്പോർട്സ് കൗൺസിലും ജില്ല സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് ഈമാസം 10, 11, 12 തീയതികളിൽ ജില്ലയിലെ രണ്ട് വേദികളിലായി നടക്കും.

ആൺകുട്ടികളുടെ മത്സരങ്ങൾ മലയാലപ്പുഴ മുസ്ലിയാർ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലും പെൺകുട്ടികളുടെ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ 14 ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ 12 ടീമുമാണ് മത്സരിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും.

ചാമ്പ്യൻഷിപ് ഉദ്ഘാടനം മുസ്ലിയാർ കോളജിൽ 10ന് വൈകീട്ട് ആറിന് മന്ത്രി വീണ ജോർജ് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ, അഷ്റഫ് അലങ്കാർ, മലയാലപ്പുഴ എൻ.പി. ഗോപാലകൃഷ്ണൻ, സലീംകുമാർ, തങ്കച്ചൻ പി. തോമസ്, എസ്. രാജേന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - State Sub Junior Volleyball Championship from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.