അഞ്ചാമത് കേരള മാസ്റ്റേഴ്സ് ഗെയിംസിൽ 65 വയസ്സ് വിഭാഗത്തിലെ 5000 മീറ്റർ നടത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ശശീന്ദ്രൻ നായർ (ഇടത്ത്) 70 വയസ്സ് വിഭാഗത്തിലെ 3000 മീറ്റർ നടത്ത മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയ രാജം ഗോപി
കൊച്ചി: അഞ്ചാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ തുടക്കമായി. 16 വേദിയിലായി നടക്കുന്ന മത്സരങ്ങൾ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. 22 ഇനങ്ങളിലായി 35 മുതൽ 100 വയസ്സ് വരെയുള്ള മൂവായിരത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
അത്ലറ്റിക്, ആർച്ചറി, ആം റെസ്ലിങ്, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, ബോഡി ബിൽഡിങ്, ചെസ്, ഫുട്ബാൾ, ഹാൻഡ്ബാൾ, ഹോക്കി, കബഡി, പവർ ലിഫ്റ്റിങ്, ഷൂട്ടിങ്, നീന്തൽ, ടേബിൾ ടെന്നിസ്, ടെന്നിസ്, വോളിബാൾ, വെയ്റ്റ് ലിഫ്റ്റിങ്, ജൂഡോ, റെസ്ലിങ്, യോഗ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ആലുവ യു.സി കോളജ്, മഹാരാജാസ് കോളജ്, ഏലൂർ ഫാക്ട് സ്കൂൾ, റീജ്യനൽ സ്പോർട്സ് സെന്റർ, കാക്കനാട് രാജഗിരി കോളജ്, കൊച്ചിൻ ജിം മട്ടാഞ്ചേരി, അംബേദ്കർ സ്റ്റേഡിയം, എസ്.എച്ച് കോളജ് തേവര, വടുതല ഡോൺ ബോസ്കോ സ്കൂൾ, കളമശ്ശേരി രാജഗിരി സ്കൂൾ, എസ്.എൻ.വി സംസ്കൃത സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. 14ന് സമാപിക്കും. വിജയികൾക്ക് അടുത്തമാസം ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാം. കേരള മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷനാണ് സംഘാടകർ.
ഉദ്ഘാടനച്ചടങ്ങിൽ അസോസിയേഷൻ കേരള പ്രസിഡന്റ് ജോർജ് ബി. വർഗീസ് അധ്യക്ഷത വഹിച്ചു. സൂര്യനാരായണ ശർമ വിശിഷ്ടാതിഥിയായിരുന്നു. സൂപ്പർ മാസ്റ്റേഴ്സ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഡയറക്ടറും സി.ഇ.ഒയുമായ വിനോദ്കുമാർ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.