'യൂ ബ്യൂട്ടി... യൂ ഫ്രീക്കിങ് ബ്യൂട്ടി'; ഹൃദ്യമായ കുറിപ്പുമായി അനുഷ്ക ശർമ

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഗംഭീര വിജയം നേടിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ തകർപ്പൻ ബാറ്റിങ്ങാണ് (82*(53) ചിരവൈരികൾക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രവിചന്ദ്ര അശ്വിൻ ഇന്ത്യക്കായി വിജയറൺ നേടിയതിന് പിന്നാലെ മെൽബണിലെ സ്റ്റേഡിയത്തിൽ കിങ് കോഹ്‍ലി വികാരാധീനനാവുന്ന കാഴ്ചയായിരുന്നു.

ഹെൽമറ്റഴിച്ച് ബാറ്റ് ആകാശത്തേക്കുയർത്തി കണ്ണീരോടെ താരം അശ്വിനെ കെട്ടിപ്പിടിച്ചു. പിന്നാ​​ലെ മറ്റു താരങ്ങളുമെത്തി കോഹ്‍ലിയെ അഭിനന്ദനം കൊണ്ട് മൂടി. ക്യാപ്റ്റൻ രോഹിത് ശർമയെത്തി താരത്തെ എടുത്തുയർത്തിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്.

എന്നാൽ, കോഹ്‍ലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പർതാരവുമായ അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിലൂടെയാണ് പാകിസ്താനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ ആവേശം പങ്കിട്ടത്. ''യൂ ബ്യൂട്ടി..., യൂ ഫ്രീക്കിങ് ബ്യൂട്ടി..., ഈ രാത്രി നീ ആളുകളുടെ ജീവിതത്തിൽ ഒരുപാട് സ​ന്തോഷം കൊണ്ടുവന്നു... അതും ദീപാവലിയുടെ തലേന്ന്...'' - ടീം ഇന്ത്യ കോഹ്‍ലിയെ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും അനുഷ്ക ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.

മൈ ലവ്, നീയൊരു അത്ഭുതകരമായ മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്!. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോൾ കണ്ടത് എന്ന് എനിക്ക് പറയാൻ കഴിയും.

അമ്മ റൂമിൽ വെച്ച് നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു...

Your strength is contagious ⭐️and you my love, are LIMITLESS!!

Love you forever and through thick and thin - അനുഷ്ക ശർമ കുറിച്ചു.


Tags:    
News Summary - You freaking beauty, you've brought joy on the eve of Diwali: Anushka sharma on Virat kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.