'മഴ പെയ്യു​േമ്പാൾ ക്രിക്കറ്റും കളിക്കാം; നിലമ്പൂരിലെ ചിത്രം പങ്കുവെച്ച്​ ഐ.സി.സി

നിലമ്പൂർ: തിമിർത്തുപെയ്യുന്ന മഴയിൽ ആർപ്പുവിളികൾക്കൊപ്പം ഫുട്​ബാൾ കളിക്കുന്നത്​ മലപ്പുറത്തെ ഒരു പതിവുകാഴ്​ചയാണ്​. ഫുട്​ബാൾ രക്തത്തിൽ അലിഞ്ഞുചേർന്നവരാണെങ്കിലും ഇടവേളകളിൽ മൈതാരങ്ങൾ ക്രിക്കറ്റിലേക്കും വഴിമാറാറുണ്ട്​. നിലമ്പൂരിലെ മഴയിൽ ക്രിക്കറ്റ്​ കളിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്​ സാക്ഷാൽ ഇൻർനാഷനൽ ക്രിക്കറ്റ്​ കൗൺസിൽ.

ജസ്​റ്റിൻ ലൂക്കോസ്​ എടുത്ത ചിത്രം ചൊവ്വാഴ്​ചയാണ്​ ​​ഐ.സി.സിയുടെ ഔദ്യോഗിക പേജുകളിൽ ​പ്രത്യക്ഷപ്പെട്ടത്​. ''നനഞ്ഞപന്തുകൊണ്ട്​ പരിശീലിച്ചാൽ മികച്ച ക്രിക്കറ്റുകളിക്കാരാകുമെന്ന്​ ഇവർ പറയുന്നു''എന്ന അടിക്കുറിപ്പോടെയാണ്​ ഐ.സി.സി ചി​ത്രം പങ്കുവെച്ചത്​. 




 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.