'ഞാൻ സ്ഥിരമായി ഫാമിൽ വന്നാൽ മാർക്കറ്റിൽ വിൽക്കാൻ സ്ട്രോബറി മിച്ചം വരില്ല'; വൈറലായി ധോണിയുടെ വിഡിയോ

റാഞ്ചി: ടീം ഇന്ത്യക്ക്​ വേണ്ടി കളിക്കുന്ന സമയത്ത്​ മഹേന്ദ്ര സിങ്​ ധോണിയുടെ നീളൻ മുടിയും ഹെലിക്കോപ്റ്റർ ഷോട്ടുമൊക്കെയായിരുന്നു ഇന്ത്യക്കാർ ചർച്ച ചെയ്​തിരുന്നത്​. എന്നാൽ, കഴിഞ്ഞ വർഷം ആഗസ്​ത്​ 15ന്​ ഇന്ത്യൻ ടീമിൽ നിന്ന്​ വിരമിച്ചതോടെ ധോണിയുടെ ഫാം ഹൗസിനെ കുറിച്ചും ക്രിക്കറ്റ്​ പ്രേമികൾ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്​. ധോണിയുടെ വലിയ ഫാമിൽ വിളഞ്ഞ പഴങ്ങൾക്കും പച്ചക്കറികൾക്കും സ്വന്തം നാടായ റാഞ്ചിയിൽ മാത്രമല്ല ഡിമാൻറ്​ അങ്ങ്​ ദുബായിലേക്ക്​ വരെ അവ കയറ്റിയയക്കുന്നുണ്ട്​.

എന്നാലിപ്പോൾ, ത​െൻറ ഫാമിൽ വിളഞ്ഞ സ്​ട്രോബറിയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്​ താരം. വരമിക്കലിന്​ ശേഷം ഇൻസ്റ്റയിൽ നിന്ന്​ നീണ്ട ഇടവേളയെടുത്ത ധോണി പുതിയ വിഡിയോയിൽ ത​െൻറ സ്​ട്രോബറി തോട്ടമാണ്​ കാണിക്കുന്നത്​. കൂടെ സ്​ട്രോബറി പറിച്ച്​ രുചിച്ചുനോക്കുന്നതും കാണാം.. 'ഞാൻ സ്ഥിരമായി ഫാമിൽ വന്നാൽ മിക്കവാറും മാർക്കറ്റിൽ വിൽക്കാൻ സ്ട്രോബറി മിച്ചം വരില്ല' – എന്നായിരുന്നു വിഡിയോക്കൊപ്പം ധോണി കുറിച്ചത്​. എന്തായാലും പതിവുപോലെ തലയുടെ പുതിയ വിഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്​. 

Tags:    
News Summary - Dhoni shares video of strawberries being grown in his Ranchi farmhouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.