പാരിസ്: ലോകത്തുടനീളം മൈതാനങ്ങൾക്ക് താഴുവീഴുകയും 300 കോടി പേർ ‘ലോക്ഡൗണി’ൽ കുടു ങ്ങുകയും ചെയ്തതോടെ എല്ലാം കൈവിട്ടുപോയ ആരാധകർക്ക് ആശ്വാസംപകർന്ന് ‘വെർച്വൽ ’ കളിമുറ്റങ്ങൾ. ലോകം മുഴുക്കെ കൂടുതൽ ആരാധകരുള്ള ഫുട്ബാൾ മാത്രമല്ല, കുതിരയോട്ടം, ബോക്സിങ്, സൈക്ലിങ് തുടങ്ങി ഒട്ടുമിക്ക കായിക ഇനങ്ങൾക്കും ‘വെർച്വൽ പ്ലാറ്റ്ഫോമു’കൾ സജീവമായിക്കഴിഞ്ഞു.
കാണികൾക്ക് ഇഷ്ടവിനോദങ്ങൾ കണ്ടും ആസ്വദിച്ചുമിരിക്കാമെന്നതു മാത്രമല്ല പ്രയോജനം, െചറുതായി വരുമാനവും ഇതുവഴിയുണ്ടാക്കാനാകും. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിൽ ഓൺലൈനായി നൽകുന്നതിനു പുറമെ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണവുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട ലോകപ്രശസ്തമായ ഇറ്റലിയിലെ മ്യുഗല്ലോ മോട്ടോ ഗ്രാൻഡ്പ്രീ ശരാശരി രണ്ടു ലക്ഷം കാണികളെ ആകർഷിക്കുന്ന ഇനമാണ്.
നടക്കാതെപോയ കളിയുടെ സമയത്ത് ‘സ്റ്റേ അറ്റ്ഹോം ജി.പി’ എന്ന പേരിൽ വെർച്വൽ മത്സരം സംപ്രേഷണം ചെയ്ത് സംഘാടകർ ആരാധകരെ തൽക്കാലം ആശ്വസിപ്പിച്ചു. ഹോണ്ടയുടെ മാർക് മാർക്വിസ് അഞ്ചാമതെത്തിയ മത്സരത്തിൽ മുൻനിര താരങ്ങൾ പങ്കാളികളായിരുന്നു. മാർക്വിസിെൻറ ഇളയ സഹോദരനായിരുന്നു ഒന്നാമതെത്തിയത്.
കാറോട്ടത്തിലെ അതികായരായ ഫോർമുല വൺ മേധാവികളും പ്രമുഖ കാറോട്ടക്കാരെ അണിനിരത്തി ‘വെർച്വൽ’ ഫോർമുല വൺ നടത്തി. അടുത്തിടെ നീട്ടിവെച്ച ബഹ്റൈൻ ഗ്രാൻഡ്പ്രീയുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ ഭാവത്തിൽ ഗ്രാൻഡ്പ്രീ സംഘടിപ്പിച്ച് കൗതുകം സൃഷ്ടിച്ചത്.
ബോക്സിങ് എന്നു കേൾക്കുേമ്പാഴേ ആവേശമുണർത്തുന്ന നാമമായ അന്തരിച്ച ബോക്സർ മുഹമ്മദ് അലി ‘തിരിച്ചെത്തിയിരുന്നു’, കഴിഞ്ഞ ദിവസം നടന്ന വെർച്വൽ ബോക്സിങ്ങിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.