യൂബര്‍ കപ്പ് ബാഡ്മിന്‍റണ്‍;

കുന്‍ഷാന്‍ (ചൈന): യൂബര്‍ കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിനെ 3-1ന് വീഴ്ത്തിയാണ് ഇന്ത്യ അവസാന നാലുപേരുടെ പോരാട്ടത്തിലിടം നേടിയത്. സൈന നെഹ്വാള്‍  തോല്‍വി വഴങ്ങിയെങ്കിലും പി.വി. സിന്ധു, റിത്വിക ശിവാനി ഗാഡെ, ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ എന്നിവരാണ് ജയിച്ചത്.

ആദ്യ മത്സരത്തില്‍ രത്ചനോക് ഇന്‍റനോന്‍ 21-12, 21-19 സ്കോറിനാണ് സൈനയെ വീഴ്ത്തിയത്. പിന്നാലെ, സിന്ധു ബുസ്നാന്‍ ഒങ്ബുറങ്ഫാനെ 21-18, 21-7 സ്കോറിന് വീഴ്ത്തി. ചൈന -ചൈനീസ്  തായ്പേയ് ക്വാര്‍ട്ടറിലെ വിജയികളാവും സെമിയില്‍ ഇന്ത്യയുടെ എതിരാളി. ഇന്തോനേഷ്യയെ 3-0ത്തിന് തോല്‍പിച്ച് ദക്ഷിണ കൊറിയയും സെമിയില്‍ കടന്നു.

Tags:    
News Summary - uber cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.