സാഗ്റബ്: കോവിഡിൽ നിശ്ചലമായ ടെന്നിസ് കോർട്ടിന് ഉണർവാകട്ടെയെന്നു കരുതിയാണ് ലോക ഒന്നാം നമ്പറായ നൊവാക് ദ്യോകോവിച്ചും കൂട്ടുകാരും പ്രദർശനമത്സരവുമായി രംഗത്തിറങ്ങിയത്. എന്നാൽ, വെളുക്കാൻ തേച്ചത് പാണ്ടായി മാറിയപോലെയായി ടെന്നിസ് ലോകം. ദ്യോകോവിച്ചിെൻറ നേതൃത്വത്തിൽ നടന്ന അഡ്രിയ ടൂർ പാതി പിന്നിടവെ കോവിഡ് കേന്ദ്രമായി മാറി. ടൂർണമെൻറിെൻറ ഭാഗമായി കളിക്കാരും പരിശീലകരും ഉൾപ്പെടെ രണ്ടു ദിവസത്തിനുള്ളിൽ നാലു പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ബാക്കിയുള്ള താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമെല്ലാം പരിശോധനക്കു നിർദേശിച്ചു.
ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബർണ കോറിച്, ദ്യോകോവിച്ചിെൻറ ഫിറ്റ്നസ് പരിശീലകൻ മാർകോ പാനിചി, ദിമിത്രോവിെൻറ പരിശീലകൻ ക്രിസ്റ്റ്യൻ ഗ്രോ എന്നിവർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, അഡ്രിയ ടൂർ പാതിവഴിയിൽ നിർത്തിവെച്ചു. മത്സരവുമായി ബന്ധപ്പെട്ടവരോടെല്ലാം കോവിഡ് പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്.
ദ്യോകോവിച്ചിനു പുറമെ, നിക് കിർഗിയോസ്, ആൻഡി റോഡിക്, ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ്, വിക്ടർ ട്രോയികി തുടങ്ങിയ പ്രമുഖരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ജൂൺ 12 മുതൽ 14 വരെ ബെൽഗ്രേഡിലായിരുന്നു ആദ്യ റൗണ്ട് പ്രദർശന മത്സരം. ഡൊമിനിക് തീമാണ് ഇവിടെ ജേതാവായത്. രണ്ടാം പ്രദർശന മത്സരം ക്രൊയേഷ്യയിലെ സദറിൽ ആരംഭിച്ചതിനു പിന്നാലെയാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച ഗ്രിഗർ ദിമിത്രോവും ബോർണ കോറിച്ചും ഇവിടെ മത്സരിച്ചിരുന്നു. തൊട്ടുപിന്നാലെ ദിമിത്രോവിന് രോഗം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം രോഗവാർത്ത പുറത്തുവിട്ടത്. ശേഷം, കോറിച്ചിെൻറ പരിശോധനഫലവും പുറത്തുവന്നു. ഇതോടെ ഫൈനലിനുമുേമ്പ ടൂർണമെൻറ് നിർത്തിവെച്ച്, ദ്യോകോവിച് കോവിഡ് പരിശോധനക്കായി ബെൽഗ്രേഡിലേക്കു പറന്നു.
വിവാദം, വിമർശനം
കോവിഡിൽ എല്ലാം നിർത്തിവെച്ചപ്പോൾ നടത്തിയ പ്രദർശനമത്സരങ്ങൾക്കെതിരെ വിവിധ കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു. ബെൽഗ്രേഡിൽ നടന്ന ആദ്യ റൗണ്ടിൽ കാണികളും ഇടിച്ചുകയറി. കളിക്കാരും ഒഫീഷ്യലുകളും സാമൂഹിക അകലം പാലിക്കാതെ ഇടപഴകിയതും ഒന്നിച്ച് ഫോട്ടോക്ക് പോസ് ചെയ്തതും തുടർന്ന് ക്ലബിൽ നൃത്തംചെയ്തതും ഏറെ വിവാദമായി. കോവിഡ് മുൻകരുതലുകളെല്ലാം കാറ്റിൽപറത്തി നടന്ന മത്സരത്തിനെതിരെ ആരോഗ്യപ്രവർത്തകരും രംഗത്തെത്തി. ടൂർണമെൻറിനുമുമ്പായി സെർബിയയിലും ക്രൊയേഷ്യയിലും ലോക്ഡൗണിൽ ഇളവ് നൽകിയിരുന്നു. അമേരിക്കൻ ടെന്നിസ് ഇതിഹാസം ക്രിസ് എവർട്ട് നേരേത്ത വിമർശനം ഉന്നയിച്ചിരുന്നു.
പ്രദർശന മത്സരം
ബാൾക്കൻ പ്രദേശങ്ങളായ ബെൽഗ്രേഡ്, സദർ, മോണ്ടിനെഗ്രോ, ബോസ്നിയയിലെ ബൻയ ലുക എന്നീ നാലു നഗരങ്ങളിലാണ് പ്രദർശന മത്സരം തീരുമാനിച്ചത്.
ജൂൺ 12 മുതൽ ജൂൈല നാലു വരെയാണ് നൊവാക് ദ്യോകോവിച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ടൂർണമെൻറ്. കോവിഡ് കാരണം ചാമ്പ്യൻഷിപ്പുകളെല്ലാം നിർത്തിവെച്ചതോടെ മുതിർന്ന താരങ്ങളും അഡ്രിയ ടൂറിൽ കളിക്കാൻ രംഗത്തിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.