ലണ്ടൻ: കാർ റേസിങ്ങിലെ ഇതിഹാസം സ്റ്റിർലിങ് മോസ് (90) അന്തരിച്ചു. വാർധക്യസഹജമായ അ സുഖങ്ങളാൽ ദീർഘകാലമായി ചികിത്സയിലായിരുന്നു. ഫോർമുല വൺ കാറോട്ട ചരിത്രത്തിൽ എക ്കാലത്തെയും മികച്ച ഡ്രൈവർമാരിൽ ഒരാളായ മോസിനെ ലോകചാമ്പ്യൻഷിപ് സ്വന്തമാക്കാനാ വാത്ത സൂപ്പർ താരമെന്നാണ് വിശേഷിപ്പിക്കുന്നത്.
ദൈർഘ്യമേറിയ കരിയറിൽ 529 എഫ്.വൺ റേസിൽ 212ലും ഒന്നാമതെത്തിയെങ്കിലും മോസിന് ഒരിക്കൽപോലും ചാമ്പ്യൻഷിപ് ജയിക്കാനായില്ല. 1955 മുതൽ 1961 വരെയുള്ള ഏഴു സീസണിൽ വിവിധ ഗ്രാൻഡ്പ്രീകളിലായി ഒട്ടേറെ വിജയങ്ങൾ നേടി. പക്ഷേ, ചാമ്പ്യൻഷിപ്പിൽ നാലു തവണ റണ്ണർ അപ്പും, മൂന്നു തവണ മൂന്നാം സ്ഥാനത്തുമായിരുന്നു.
ഫോർമുല വണ്ണിൽ അർജൻറീന ഇതിഹാസം യുവാൻ മാനുവൽ ഫാനിഗോക്ക് പിന്നിൽ മൂന്നു വട്ടം റണ്ണേഴ്സ് അപ്പാവാനായിരുന്നു മോസിെൻറ വിധി. 1955ൽ സ്വന്തം നാട്ടിൽ നടന്ന ബ്രിട്ടീഷ് ഗ്രാൻഡ് പ്രീയിൽ ഫാനിഗോയെ വീഴ്ത്തിയാണ് മോസ് താരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.