??????? ??????? ????? ???????? ?????? ???????????? ???????? ?????????????? ???????? ???

പൊലീസ് കായികമേള: കണ്ണൂരിനും റിസര്‍വ് ബറ്റാലിയനും ഓവറോള്‍ 


കോഴിക്കോട്: 45ാമത് സംസ്ഥാന പൊലീസ് കായികമേളയില്‍ കണ്ണൂരിനും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും ഓവറോള്‍. ജില്ലാ അടിസ്ഥാനത്തില്‍ 64 പോയന്‍റ് നേടിയാണ് കണ്ണൂര്‍ ചാമ്പ്യന്മാരായത്.  34 പോയന്‍റുമായി പാലക്കാട് റണ്ണറപ്പായി. 33 പോയന്‍റ് നേടിയ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. ബറ്റാലിയന്‍ വിഭാഗത്തില്‍ 69 പോയന്‍റ് നേടിയാണ് തൃശൂരിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ചാമ്പ്യന്മാരായത്. 67 പോയന്‍റ് നേടിയ തിരുവനന്തപുരം സ്പെഷല്‍ ആംഡ് പൊലീസ് (എസ്.എ.പി) റണ്ണറപ്പായി. തൃശൂര്‍ പൊലീസ് അക്കാദമിയും തിരുവനന്തപുരം എസ്.എ.പിയും 67 പോയന്‍റ് വീതം നേടി തുല്യത പാലിച്ചെങ്കിലും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടിയതിന്‍െറ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എസ്.എ.പി രണ്ടാം സ്ഥാനത്തത്തെുകയായിരുന്നു. 

അടൂര്‍ കെ.എ.പി മൂന്നിലെ ഹവില്‍ദാര്‍ രാഹുല്‍ ജി. പിള്ളയും പാലക്കാട് കെ.എ.പി രണ്ടിലെ എസ്.ഐ എസ്. സിനിയുമാണ് മേളയിലെ മികച്ച താരങ്ങള്‍. 100, 200 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം നേടിയ ഇരുവരും മേളയിലെ വേഗമേറിയ താരങ്ങളായി. കായികമേളയുടെ അവസാനദിനത്തില്‍ ഒരു മീറ്റ് റെക്കോഡ് കൂടി പിറന്നു. വനിതാ വിഭാഗം ഹാമര്‍ ത്രോയില്‍  മലപ്പുറത്തിന്‍െറ ജീജ മോഹനാണ് 37.15 മീറ്ററിന്‍െറ പുതിയ മീറ്റ് റെക്കോഡ് കുറിച്ചത്. ഇതുള്‍പ്പെടെ നാല് മീറ്റ് റെക്കോഡാണ് മേളയില്‍ കുറിക്കപ്പെട്ടത്. 200 മീറ്റര്‍ ഓട്ടത്തില്‍ എസ്. സിനി, ഡിസ്കസ് ത്രോയില്‍ എസ്.എ.പിയിലെ  ബേസില്‍ ജോര്‍ജ്,  പൊലീസ് അക്കാദമിയിലെ പി.എ. ആര്യ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച സമാപനചടങ്ങില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ, ഉത്തരമേഖലാ എ.ഡി.ജി.പി സുധേഷ്കുമാര്‍, കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ മുഖ്യാതിഥികളായി. വിജയികള്‍ക്കുള്ള ട്രോഫികളും മൂവരും സമ്മാനിച്ചു. മാര്‍ച്ച് പാസ്റ്റില്‍ ഡി.ജി.പി സല്യൂട്ട് സ്വീകരിച്ചു. ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന 45ാം സംസ്ഥാന അത്ലറ്റിക് മീറ്റ് കരിമരുന്ന് പ്രയോഗത്തോടെയാണ് സമാപിച്ചത്.  
 
Tags:    
News Summary - police sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.