കാള്‍സണ്‍ ലോക ചെസ്സ് ചാമ്പ്യൻ; ഹാട്രിക് നേട്ടം

ന്യൂയോര്‍ക് സിറ്റി: മാഗ്നസ് കാള്‍സണ്‍ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ജേതാവ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കാള്‍സണ്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. റഷ്യയുടെ സെര്‍ജി കര്യാക്കിനെയാണ് കാൾസൺ തോൽപിച്ചത്. ടൈബ്രേക്കറിലായിരുന്നു കാൾസൻെറ വിജയം. തൻെറ 26ാം ജന്മദിനത്തിലാണ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള കാള്‍സന്റെ ഹാട്രിക്ക് നേട്ടം.


12 ഗെയിം പൂര്‍ത്തിയായപ്പോള്‍ ഇരുവരുടെയും പോയിന്റ് 6-6 എന്ന നിലയിലായിരുന്നു. തുടർന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ആദ്യം 6.5 പോയന്‍റ് നേടുന്ന താരം ലോകചാമ്പ്യനാവുമെന്നാണ് നിയമം. എന്നാല്‍, 10 കളി സമനിലയിലും ഓരോ മത്സരങ്ങളില്‍ ഇരുവരും ജയിക്കുകയും ചെയ്തതോടെ ആറ് പോയന്‍റാണ് നേടിയത്. ഇതോടെ, കളി അതിവേഗ നീക്കങ്ങളുടെ ടൈബ്രേക്കറിലത്തെി. 36 മിനിറ്റില്‍ 30 നീക്കം പൂര്‍ത്തിയാക്കിയാണ് അവസാന മത്സരത്തില്‍ സമനില പാലിച്ചത്. ലോകചാമ്പ്യന്‍ഷിപ്പിലെ അതിവേഗ മത്സരവുമായി ഇത്. 

 

Tags:    
News Summary - Magnus Carlsen defeats Sergey Karjakin to retain World Chess Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.