തൃശൂർ: സംസ്ഥാന സീനിയർ നീന്തലിൽ 450 പോയേൻറാടെ തിരുവനന്തപുരം വീണ്ടും ചാമ്പ്യന്മാരാ യി. 356 പോയൻറുമായി എറണാകുളത്തിനാണ് രണ്ടാം സ്ഥാനം. 117 പോയേൻറാടെ കോട്ടയമാണ് മൂ ന്നാം സ്ഥാനത്ത്. എറണാകുളത്തിെൻറ കെ. അരുൺ അനേഷും ശ്രേയ മേരി കമലുമാണ് വ്യക്തിഗത ചാമ്പ്യന്മാർ.
മൂന്ന് പുതിയ റെേക്കാഡുകൾ കൂടി കണ്ടാണ് മേളക്ക് തിരശ്ശീല വീണത്. എറണാകുളത്തിെൻറ അഭിജിത്ത് ഗഗാറിനും ശ്രേയ മേരി കമലും ഇരട്ട റെക്കോഡിന് ഉടമകളായി. തിരുവനന്തപുരത്തിെൻറ എസ്. സുനീഷാണ് മൂന്നാം റെേക്കാഡ് സ്വന്തമാക്കിയത്. മേളയിൽ ഏഴ് റെക്കോഡ് പിറന്നു. ആദ്യ ദിനത്തിൽ പുരുഷന്മാരുടെ 100 മീ. ബട്ടർഫ്ലൈയിൽ റെക്കോഡിട്ട അഭിജിത്ത് 100 മീ. ഫ്രീസ്റ്റൈലിൽ കഴിഞ്ഞ വർഷത്തെ തെൻറ റെക്കോഡ് ഭേദിച്ചാണ് ഞായറാഴ്ച ഇരട്ട നേട്ടം സ്വന്തമാക്കിയത് (00:53.73). അഞ്ച് സ്വർണം മുങ്ങിയെടുത്ത ശ്രേയ മേരി വനിതകളുടെ 200 മീ. വ്യക്തിഗത മെഡ്ലേയിൽ ഇരട്ട റെക്കോഡ് നേടി (02:40.52). 2014ൽ തിരുവനന്തപുരത്തിെൻറ എസ്. ആരതിയുടെ റെേക്കാഡാണ് (02:41.48) തിരുത്തിയത്.
വ്യക്തിഗത ചാമ്പ്യന്മാരായ അരുൺ അനീഷും ശ്രേയ മേരി കമലും
50 മീ. ബ്രെസ്റ്റ് സ്ട്രോക്കിലാണ് സുനീഷ് പുതിയ റെക്കോഡ് സമയം കുറിച്ചത് (00:29.44). 200, 100 മീ. വ്യക്തിഗത മെഡ്ലേ, 200, 100 മീ. ബട്ടർഫ്ലൈ, 400 മീ. ഫ്രീസ്റ്റൈൽ എന്നിവയിൽ സ്വർണത്തോടെ 35 പോയൻറ് നേടിയാണ് ശ്രേയ മേരി കമൽ ചാമ്പ്യൻപട്ടം ചൂടിയത്. 400, 200 മീ. വ്യക്തിഗത മെഡ്ലേ, 200 മീ. ഫ്രീസ്റ്റൈൽ എന്നിവയിൽ സ്വർണവും 400 മീ. ഫ്രീസ്റ്റൈലിൽ വെള്ളിയും 100 മീ. ഫ്രീസ്റ്റൈലിൽ വെങ്കലുമായി 30 പോയൻറാണ് അരുണിെൻറ സമ്പാദ്യം. വാട്ടർ പോളോയിൽ തിരുവനന്തപുരം ഇരട്ട കിരീടം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.