കായികാചാര്യൻ കലവൂർ  എൻ. ഗോപിനാഥ്​ അന്തരിച്ചു

ആലപ്പുഴ/മണ്ണഞ്ചേരി: വോളിബാൾ പ്രതിഭകൾക്ക്​ തലമുറകളോളം അറിവ്​ പകർന്ന ആചാര്യനും സാമൂഹികപ്രവർത്തകനുമായ കലവൂർ എൻ. ഗോപിനാഥ്​ അന്തരിച്ചു. 83 വയസ്സായിരുന്നു. ’59ൽ ദേശീയ ചാമ്പ്യൻഷിപ് നേടിയ സർവിസസ്​ ടീമിലെ അംഗമായിരുന്നു. ’66ൽ സർവിസസി​​െൻറ പരിശീലകനായി. ആ വർഷംതന്നെ ഗോപിനാഥി​​െൻറ ടീം ദേശീയ കിരീടം നേടി. വ്യോമസേനയിൽനിന്ന്​ വിരമിച്ചശേഷം ദീർഘകാലം അന്തർ സർവകലാശാല വോളിബാൾ കോച്ചായിരുന്നു.

സർവിസിൽനിന്ന്​ വിരമിച്ച ഗോപിനാഥിന് വ്യോമസേന സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത സ്​മാരകമായിരുന്നു. തമിഴ്​നാട്​ ആവടിയിൽ വ്യോമസേന സ്​റ്റേഡിയം നിർമിച്ച്​ അതിന്​ അദ്ദേഹത്തി​​​െൻറ പേര്​ നൽകിയായിരുന്നു സേനയുടെ ആദരം. കേരളത്തിലെ സർവകലാശാലകളിൽ വോളിബാൾ പരിശീലകനായി പ്രവർത്തിക്കുന്ന കാലത്ത്​ നിരവധി ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ വാർത്തെടുത്തു. ജിമ്മി ജോർജ്​, ശ്യാംസുന്ദർ റാവു, കെ. ഉദയകുമാർ എന്നിവർ അതിൽ പെടും. ’72ലാണ്​ കേരള സർവകലാശാല കോച്ചായത്​. ’73 മുതൽ ’79 വരെ കേരള സർവകലാശാല അഖിലേന്ത്യ ചാമ്പ്യൻമാരായത്​ അദ്ദേഹത്തി​​​െൻറ പരി​ശീലന മികവിലായിരുന്നു. എം.ജി സർവകലാശാല രൂപവത്കരിച്ചപ്പോൾ അങ്ങോട്ട് മാറി. അന്തർ സർവകലാശാല കോച്ചായും പ്രവർത്തിച്ചു.

മണ്ണഞ്ചേരിയിലെ വൈ.എം.എ ക്ലബിൽനിന്ന്​ തുടങ്ങിയ വോളിബാൾ ജീവിതം ദേശീയ കളിക്കളത്തിൽ വരെ എത്തിയതിന്​ പിന്നിൽ​ സ്ഥിരോത്സാഹവും അർപ്പണബോധവുമായിരുന്നു. ഒൗദ്യോഗിക ജീവിതത്തിനുശേഷം സാമൂഹികസേവന രംഗത്ത്​ വ്യാപൃതനായി. ശ്രീനാരായണ ആദർശ പ്രചാരകനായും എസ്​.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറായും ദീർഘകാലം പ്രവർത്തിച്ചു. ആലംബഹീനരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും എന്നും അദ്ദേഹം അത്താണിയായിരുന്നു. കയർ ഉൽപന്ന നിർമാണ രംഗത്തും സജീവമായിരുന്നു. 

ഭാര്യ: ടി.കെ. പങ്കി(റിട്ട. അധ്യാപിക, കണിച്ചുകുളങ്ങര സ്​കൂൾ). മക്കള്‍: ബിനു ഗോപിനാഥ് (പോസ്​റ്റ്​ മാസ്​റ്റര്‍ ആലപ്പുഴ), ബിജു ഗോപിനാഥ് (കെ.എസ്.ഇ.ബി, എറണാകുളം), ബീന ഗോപിനാഥ് (അധ്യാപിക, കണിച്ചുകുളങ്ങര ദേവസ്വം ഹയര്‍ സെക്കൻഡറി സ്‌കൂള്‍). മരുമക്കള്‍: മാല, മഞ്ജു, സനല്‍ (ജില്ല സഹകരണ ബാങ്ക്, ആലപ്പുഴ). സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട്​ അഞ്ചിന് വീട്ടുവളപ്പില്‍.
Tags:    
News Summary - kalavoor n gopinath death- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.