റോം: 2024 ലെ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാനുള്ള നീക്കത്തിൽ നിന്നും ഇറ്റലി പിൻമാറി. റോം സിറ്റി കൗൺസിലിൽ നടന്ന വോെട്ടടുപ്പിൽ പരാജയപ്പെട്ടതോട് കൂടിയാണ് ഒളിമ്പിക് വേദി സ്വന്തമാക്കാനുള്ള മൽസരത്തിൽ നിന്നും പിൻമാറിയത്. ഇറ്റലിയിലെ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ജിയോവാനി മലാഗോയാണ് ഇക്കാര്യം അറിയിച്ചത്. റോം കൗൺസിലിെൻറ തീരുമാനത്തോട് അതൃപ്തിയുണ്ട്. എന്നാൽ കൗൺസിലിെൻറ തീരുമാനത്തെ മറികടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മലാഗോ അറിയിച്ചു.
ഗെയിംസ് നടത്തുന്നതിനോട് യോജിപ്പില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അറിയിച്ചതാണ്. അഴിമതി, മാലിന്യ നിക്ഷേപം എന്നിവ തുടച്ച് നീക്കുന്നതിനാണ് നഗരം ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ഫൈവ് സ്റ്റാർ പാർട്ടി നേതാവും സിറ്റി മേയറുമായ വിർജീനിയ റഗ്ഗി പറഞ്ഞു.
2017 സെപ്റ്റംബറിലാണ് ഗെയിംസ് വേദി പ്രഖ്യാപിക്കുന്നത്. ബോസ്റ്റൺ, ഹംബർഗ്, എന്നീ നഗരങ്ങൾ നേരത്തെ ഒളിമ്പിക് വേദി സ്വന്തമാക്കുന്നതിൽ നിന്നും പിൻമാറിയിരുന്നു. പാരിസ്, ലോസ് ആഞ്ചലസ്, ബുഡാപെസ്റ്റ് എന്നീ നഗരങ്ങളാണ് നിലവിൽ 2024 ഒളിമ്പിക് വേദിക്കായുള്ള മൽസര രംഗത്തുള്ളത്. 2020 ലെ അടുത്ത ഒളിമ്പിക്സ് ജപ്പാനിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.