ആലുവ: ഇരു കൈകളും ബന്ധിച്ചുകൊണ്ട് അഞ്ചു വയസ്സുകാരാൻ ഹിഷാമും, സഹോദരി എട്ടര വയസ്സുകാരി ഷിഫയും ആലുവ പുഴ നീന്തി കടന്നു. അദ്വൈതാശ്രമം മുതൽ മണപ്പുറം കടവ് വരെയുള്ള ആലുവാപ്പുഴയുടെ ഏറ്റവും വീതിയേറിയ ഭാഗമാണു കുരുന്നുകൾ നീന്തി കടന്നത്. കനത്ത ഒഴുക്കിനെ വകവക്കാതെ ഇരുപ്പത്തിയഞ്ച് മിനിട്ടു കൊണ്ടാണു ഇരുവരും പെരിയാറിന്‍റെ മറുകരയിലെത്തിയത്.
പോഞ്ഞാശ്ശേരി ചിറയത്ത് വീട്ടിൽ ഷാനാവാസിന്‍റെയും, ജുബിനയുടെയും മക്കളാണ് ഇവർ. പൊതുമാരമത്ത് വകുപ്പിലെ ജീവനാക്കരനാണ് ഷാനവാസ്. തണ്ടേക്കാട് ജമാഅത്ത് കിൻഡർ ഗാർഡനിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് അഞ്ചു വയസ്സുകാരൻ ഹിഷാം. താണ്ടോക്കാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഷിഫ.
മുങ്ങിമരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കുട്ടികളെയും, മുതിർന്നവരെയും കഴിഞ്ഞ ഒൻപത് വർഷമായി ആലുവാപ്പുഴയിൽ സൗജന്യമായി നീന്തൽ പരിശീലനം നല്കുന്ന സജി വാളശ്ശേരിയാണ് ഇരുവർക്കും സഹാസികമായ നീന്തലിന് പരിശീലനം നൽകിയത്. ലൈഫ് ജാക്കറ്റുകൾ, സ്കൂബാ ഡൈവേഴ്സ് തുടങ്ങിയ സുരക്ഷാ സജ്ജീകരങ്ങൾക്കൊപ്പം പരിശീലകൻ സജി വാളശ്ശേരിയും, പിതാവ് ഷാനാവാസും കുട്ടികൾക്കൊപ്പം നീന്തി. പുഴ നീന്തി കടന്ന് എത്തിയ കുരുന്ന് പ്രതിഭകളെ പെരിയറിന്‍റെ ഇരുകരകളിലും നിന്നവർ കരഘോഷങ്ങളോടെയാണ് എതിരേറ്റത്. കൗൺസിലർമാരായ എ.സി.സന്തോഷ്കുമാർ, കെ.ജയകുമാർ എന്നിവർ ഇരുവർക്കും ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.