നടുറോഡിൽ ജിംനാസ്റ്റിക് വിസ്മയം; കുട്ടികളെ ഇനി 'സായി' പരിശീലിപ്പിക്കും

ന്യൂഡൽഹി: സ്കൂൾ യൂണിഫോമിൽ നടുറോഡിൽ രണ്ട് കുട്ടികൾ കാഴ്ചവെച്ച ജിംനാസ്റ്റിക് പ്രകടനം കണ്ട് വിസ്മയിച്ചിട്ടില് ലേ. ലോക ജിംനാസ്റ്റിക് ചാമ്പ്യൻ നദിയ കോമനേച്ചിയെ വരെ വിസ്മയിപ്പിച്ച കുട്ടികളെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സ ായി) ഏറ്റെടുത്ത് പരിശീലനം നൽകും.

കൊൽക്കത്തയിൽ നിന്നുള്ള ജഷിക ഖാൻ (11), മൊഹമ്മദ് അസാജുദ്ദീൻ (12) എന്നിവരാണ് ജിംനാ സ്റ്റിക് പ്രകടനത്തിലൂടെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. അഞ്ച് തവണ ഒളിമ്പിക്സ് സ്വർണം നേടിയ റൊമേനിയൻ താരമായ നാദിയ കോമനേച്ചി കുട്ടികളുടെ വീഡിയോ പങ്കുവെച്ചിരുന്നു.

കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും കുട്ടികളെ അഭിനന്ദിച്ചിരുന്നു. ഇവരെ കണ്ടെത്തി തന്‍റെ മുന്നിലേക്ക് എത്തിക്കുമെങ്കില്‍ അവരുടെ കഴിവിനെ വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും താന്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കുട്ടികളെ ഇരുവരെയും കൊൽക്കത്തയിലെ സായി കേന്ദ്രത്തിൽ എത്തിച്ചതായും ഇരുവർക്കും തുടർപരിശീലനം ലഭ്യമാക്കുമെന്നും റീജിയണൽ ഡയറക്ടർ മൻമീത് സിങ് ഗോയിന്ദി പറഞ്ഞു.

Tags:    
News Summary - Government Takes Charge Of Kolkata Children Praised By Nadia Comaneci

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.