മു​ൻ കേ​ര​ള ഫു​ട്​​ബാ​ൾ താ​രം  മ​ല​പ്പു​റം ചേ​ക്കു നി​ര്യാ​ത​നാ​യി

മലപ്പുറം: കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിൽ അംഗമായിരുന്ന കെ. ചേക്കു (78) നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ 8.30നായിരുന്നു മരണം. 

1973ൽ കൊച്ചിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കിരീടം നേടിയ കേരള ടീം അംഗമായിരുന്നു. 18ാം വയസ്സിൽ ബോംബെ എം.ആർ.സി വെല്ലിങ്ടൺ ക്ലബിൽ അംഗമായാണ് ഫുട്ബാൾ ജീവിതത്തിന് തുടക്കം. 1969ൽ സർവിസസിനുവേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ചു. എഴ് വർഷത്തോളം ടൈറ്റാനിയത്തിെൻറ കളിക്കാരനായി തിളങ്ങി. രണ്ടു വർഷം  ടൈറ്റാനിയത്തിെൻറ കോച്ചായും തുടർന്ന് മാനേജറായും പ്രവർത്തിച്ചു. ഇതിനിടെ ആർമിയിലും സേവനമനുഷ്ഠിച്ചു. ഹവിൽദാറായാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്. 

പ്രമുഖ ടൂർണമെൻറുകളിൽ വിവിധ ക്ലബുകൾക്ക് വേണ്ടി ജഴ്സിയണിഞ്ഞു. പിതാവ്: പരേതനായ മക്കരപറമ്പ് കാവുങ്ങല്‍ അലവി, മാതാവ് പരേതയായ വാറങ്കോടന്‍ ഫാത്തിമകുട്ടി. ഭാര്യ: സക്കീന (കോട്ടപ്പടി), മക്കൾ: അന്‍വര്‍ (ടൈറ്റാനിയം താരം, തിരുവനന്തപുരം) ഹബീബ്, അസീന്‍ (ഫുട്ബാൾ താരങ്ങൾ), ഷമീര്‍ (കേരള താരം), ഷാജി (എസ്.ബി.ടി താരം), അൽ അമീൻ (വിവ കേരളതാരം), നഹീം (എറണാകുളം). 

മരുമക്കൾ: നജീമ (തിരുവനന്തപുരം) ഷമീന (മലപ്പുറം) റജീന (ആമയൂർ) ഫസ്ല (കാരകുന്ന്) സുഫാന, അനൂഷ (ഇരുവരും തിരുവനന്തപുരം). സഹോദരങ്ങൾ: മലപ്പുറം അസീസ് മക്കരപറമ്പ് ( മുൻ കൊൽക്കത്ത മുഹമ്മദന്‍സ് ടീം ക്യാപ്റ്റൻ, എം.ആർ.സി വെല്ലിങ്ടൺ താരം) ഖദീജ (മക്കരപറമ്പ് ), ഫാത്തിമ കുട്ടി (കോട്ടക്കൽ) പരേതനായ മുഹമ്മദ് കുട്ടി.

Tags:    
News Summary - former football player checku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.