ഫ്രഞ്ച് വണ്ടർ
പാരിസ്: മരതകദ്വീപിലിറങ്ങി നവരത്നങ്ങൾ ഒളിഞ്ഞിരിക്കുന്ന 23 മുത്തുകൾ പെറുക്കുന്ന സാഹസം. ഇതുപോലൊരു വെല്ലുവിളിയായിരുന്നു ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന്. സൂപ്പർ താരങ്ങൾ ഇഞ്ചോടിഞ്ച് മത്സരിച്ച നാട്ടിൽനിന്ന് റഷ്യയിലേക്കുള്ള 23 അംഗ ഫ്രഞ്ച് പടയെ കണ്ടെടുക്കാൻ മാസങ്ങളായി തലപുകഞ്ഞ ദെഷാംപ്സ് ഒടുവിൽ ആദ്യ വെല്ലുവിളി അതിജയിച്ചു. ഇനി ഇൗ സുവർണസംഘം വിശ്വജേതാക്കളായാൽ മിഷൻ റഷ്യക്ക് എ പ്ലസ് വിജയം ഉറപ്പിക്കാം.
ഇംഗ്ലണ്ടും സ്പെയിനും ജർമനിയും ഫ്രാൻസും ഉൾപ്പെടെ മുൻനിര ലീഗുകളിൽ നിറഞ്ഞുകളിക്കുന്ന ഒരുപിടി താരങ്ങളുള്ള ഫ്രാൻസിെൻറ റഷ്യൻ ലോകകപ്പ് സംഘം തയാറായപ്പോൾ മറ്റൊരു ലോകകപ്പ് ടീം പുറത്ത്. ലോകകപ്പിെൻറ െപ്ലയിങ് ഇലവനിലേക്ക് ദെഷാംപ്സ് കാത്തുവെച്ച ദിമിത്രി പയറ്റിെൻറ പരിക്കാണ് ഇരുട്ടടിയായത്. യൂറോപ ലീഗ് ഫൈനലിൽ അത്ലറ്റികോ മഡ്രിഡിനെതിരായ മത്സരത്തിനിടെ മാഴ്സെ ക്യാപ്റ്റനായ പായറ്റ് പേശീവേദന അനുഭവപ്പെട്ട് കളംവിടുകയായിരുന്നു. ‘‘ലോകകപ്പ് സ്ക്വാഡിലേക്ക് കരുതിവെച്ച പ്രധാന അംഗങ്ങളിൽ ഒരാളാണ് പായറ്റ്. എന്നാൽ, പേശീവലിവുമൂലം പുറത്തായ താരത്തിന് തിരിച്ചുവരാൻ മൂന്നാഴ്ചയെങ്കിലും സമയം വേണം. നിലവിലെ സാഹചര്യത്തിൽ ടീമിൽ നിലനിർത്തുന്നത് വെല്ലുവിളിയാണ്’’ -അന്തിമ ഇലവനെ പ്രഖ്യാപിച്ച് ദെഷാംപ്സ് പറഞ്ഞു.
അതേസമയം, 2015 ഒക്ടോബർ 15 മുതൽ ദേശീയ ടീമിന് പുറത്തായ കരിം ബെൻസേമയുടെ ഇൗ ലോകകപ്പിനുമില്ല.
ഫ്രഞ്ച് ടീം
- ഗോൾകീപ്പർ: ഹ്യൂറോ ലോറിസ് (ടോട്ടൻഹാം), സ്റ്റീവ് മൻദൻഡ (മാഴ്സെ), അൽഫോൺസെ അറിയോള (പി.എസ്.ജി).
- പ്രതിരോധം: ലൂകാസ് ഹെർണാണ്ടസ് (അത്ലറ്റികോ), പ്രസ്നൽ കിംപെംബെ (പി.എസ്.ജി), ബെഞ്ചമിൻ മെൻഡി (മാ. സിറ്റി), ബെഞ്ചമിൻ പവാഡ് (സ്റ്റുട്ട്ഗട്ട്), ആദിൽ റമി (മാഴ്സെ), ജിബ്രിൽ സിദിബെ (മോണകോ), സാമുവേൽ ഉംറ്റിറ്റി (ബാഴ്സലോണ), റാഫേൽ വറാനെ (റയൽ).
- മധ്യനിര: എൻഗോളോ കാെൻറ (ചെൽസി), െബ്ലയ്സ് മറ്റ്യൂയിഡി (യുവൻറസ്), സ്റ്റീവൻ എൻസോൻസി (സെവിയ്യ), പോൾ പൊഗ്ബ (മാ. യുനൈറ്റഡ്), കൊറൻറിൻ ടോളിസോ (ബയേൺ മ്യൂണിക്).
- മുന്നേറ്റം: ഒസ്മാനെ ഡെംബലെ (ബാഴ്സ), നബിൽ ഫകിർ (ല്യോൺ), ഒലിവർ ജിറൂഡ് (ചെൽസി), അെൻറായിൻ ഗ്രീസ്മാൻ (അത്ലറ്റികോ), തോമസ് ലെമർ (മോണകോ), കെയ്ലിൻ എംബാപെ (പി.എസ്.ജി), േഫ്ലാറിയൻ തൗവിൻ (മാഴ്സെ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.