Posted On
date_range Updated On
date_range ബ്രസീലിനോട് തോറ്റു; ചിലിക്ക് ലോകകപ്പ് യോഗ്യതയില്ല
സാവോപോളോ: രണ്ടു തവണ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി ബ്രസീലിനോട് തോറ്റ് ലോകകപ്പ് യോഗ്യത കാണാതെ പുറത്തായി. പൗളിഞ്ഞോയും ഗ്രബിയേൽ ജീസസുമാണ് ബ്രസിലിനായി ഗോൾ നേടിയത്. ഇഞ്ച്വറി സമയത്ത് വിജയത്തിനായ ദാഹിച്ച ചിലി ടീമിൻെറ ഗോളി ക്ലോഡിയോ ബ്രാവോ അടക്കം ബ്രസീലിൻെറ ഗോൾ മുഖത്തേക്ക് വന്നിരുന്നു. 2010ലും 2014ലും ലോകകപ്പിലെ അവസാന പതിനാറിലെത്തിയ ടീമാണ് ചിലി.
മറ്റൊരു മത്സരത്തിൽ ബൊളീവിയയെ 4-2 ന് ഉറുഗ്വേ തോൽപിച്ചു. ലൂയിസ് സുവാരസ് രണ്ടു ഗോൾ നേടി. അതേസമയം െപറു -കൊളംബിയ മത്സരം 1-1ന് സമനിലയിൽ കലാശിച്ചു. പെറു അഞ്ചാം സ്ഥാനത്താണുള്ളത്. പ്ലേ ഒാഫിൽ ന്യൂസിലാൻഡുമായാണ് ഇനിയുടെ പെറുവിൻെറ പോരാട്ടം. മറ്റൊരു മത്സരത്തിൽ പരാഗ്വായെ വെനസ്വേല ഒരു ഗോളിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.