കളിക്കളത്തിൽ ഞാൻ സിദാനല്ല, ലൂക്കയാണ്; സിദാനുമുന്നിൽ അരങ്ങേറി മകൻ

മഡ്രിഡ്​: ലിവർപൂളിനെതിരായ ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽ മുന്നിൽകണ്ട്​ ഗോളി കെയ്​ലർ നവാസി​ന്​ റയൽ വിശ്രമമനുവദിച്ചപ്പോൾ നറുക്ക്​ വീണത്​ താരപുത്ര​ൻ ലൂക്കാ സിദാന്​. കോച്ച്​ കൂടിയായ അച്ഛൻ സിദാ​​​െൻറ ​​െപ്ലയിങ്​ ഇലവനിൽ ഇടംപിടിച്ച ലൂക്കാ സീനിയർ ടീമിലെ അരങ്ങേറ്റം മോശമാക്കിയില്ല.

ഒരു ഗോളിലേക്ക്​ പിഴവ്​ വരുത്തിയെങ്കിലും ഉജ്ജ്വലമായ ചില സേവുകളുമായി അവൻ ആരാധകരു​െട കൈയടി നേടി. ‘‘കളിക്കളത്തിൽ  ഞാൻ സിദാനല്ല ലൂക്കയാണ്​. ലോകത്തിലെ ഏറ്റവും മികച്ച ടീമിനൊപ്പം അരങ്ങേറ്റംകുറിച്ചതിൽ അഭിമാനമുണ്ട്’’ -അച്ഛൻ സിദാ​​​െൻറ നിഴലിൽനിന്നും പുറത്തുവരുന്ന ലൂക്കാ പറഞ്ഞു. 

‘‘ലൂക്കാ എ​​​െൻറ ടീമിലെ ഒരു കളിക്കാരൻ മാത്രമാണ്​. എല്ലാവരെയും പരിഗണിക്കുംപോലെ മാത്രമേ അവനെയും പരിഗണിച്ചിട്ടുള്ളൂ. ഇൗ സീസണിൽ ഇതുവരെ കളത്തിലിറങ്ങാത്ത ഏക താരം അവനാണ്. അതിനാലാണ്​ ഇന്ന്​ അവസരം നൽകിയത്​’’ -​ഇതായിരുന്നു സിദാ​​​െൻറ പ്രതികരണം. കോച്ചും പിതാവുമെന്ന നിലയിലും ലൂക്കായുടെ അരങ്ങേറ്റം വളരെ​േയറെ പ്രധാന​െപ്പട്ടതാണെന്നും സിദാൻ പറഞ്ഞു. 

2004ൽ​ ആറ്​ വയസ്സ്​ മാത്രം പ്രായമുള്ളപ്പോൾ റയലി​​​െൻറ യൂത്ത്​ അക്കാദമിയിൽ ചേർന്ന ലൂക്കാ 2015ൽ നടന്ന അണ്ടർ-17 ലോകകപ്പിലും യൂറോ കപ്പിലും ഫ്രഞ്ച്​ ജഴ്​സിയണിഞ്ഞിട്ടുണ്ട്​. 
 
Tags:    
News Summary - When I play I'm Luca, not Zidane -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT