ഇന്ത്യക്കായി ആദ്യ ഗോളടിച്ച് ഒാടിയത് പാക് ആരാധകരുടെ അടുത്തേക്ക് -സു​നി​ൽ ഛേത്രി

മും​ബൈ: ഇന്ത്യക്കായി തൻെറ ആദ്യ ഗോൾ പാക് ആരാധകർക്കൊപ്പമാണ് ആഘോഷിച്ചതെന്ന് സു​നി​ൽ ഛേത്രി. ഇന്ന് ഇ​ൻ​റ​ർ​കോ​ണ്ടി​ന​​​​െൻറ​ൽ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ ഇന്ത്യൻ ജഴ്സിയിൽ നൂറാം മത്സരത്തിറങ്ങാനിരിക്കെയാണ് സു​നി​ൽ ഛേത്രിയുടെ വെളിപ്പെടുത്തൽ.

'ഞാൻ ഇപ്പോഴും എന്റെ ആദ്യ മത്സരം ഓർക്കുന്നു. ഞങ്ങൾ പാകിസ്താനിലായിരുന്നു, സയ്യിദ് റഹീം നബിയും ഞാനും ടീമിൽ പുതുമുഖങ്ങളായിരുന്നു. കളിയിൽ ഒരു  ഒരു ഗോൾ നേടിയ ഞാൻ ഗ്യാലറിയിലെ പാക് ആരാധകരിലെത്തിയാണ് ഗോൾനേട്ടം ആഘോഷിച്ചത്. എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. പക്ഷെ നൂറ് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കണമെന്ന് സ്വപ്നം കണ്ടിട്ടില്ല. ഇത് അവിശ്വസനീയമാണ്. എന്റെ സ്വപ്നത്തിനും അപ്പുറത്തുള്ള ഒരു കാര്യമാണ്. ഞാൻ എത്ര സന്തോഷവാനാണെന്ന് പറയാൻ കഴിയില്ല. ഈ ബഹുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കളിക്കാരൻ, അവിശ്വസനീയം- ഛേത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇ​ന്ത്യ ഇ​ന്ന്​ കെ​നി​യ​യെ നേ​രി​ടു​േ​മ്പാ​ൾ എ​ല്ലാ ക​ണ്ണു​ക​ളും നാ​യ​ക​ൻ സു​നി​ൽ ഛേത്രി​യി​ലേ​ക്കാണ്. താ​യ്​​പേ​യി​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര ക​രി​യ​റി​ലെ മൂ​ന്നാം ഹാ​ട്രി​ക്കോ​ടെ ക​ളം നി​റ​ഞ്ഞ താ​രം നീ​ല ജ​ഴ്​​സി​യി​ൽ ഇ​ന്ന്​ സെ​ഞ്ച്വ​റി തി​ക​യ്​​ക്കും. ഇ​തി​ഹാ​സ​താ​രം ​ബെ​യ്​​ചു​ങ്​ ബൂ​ട്ടി​യ​ക്ക്​ (104) ശേ​ഷം സെ​ഞ്ച്വ​റി ക്ല​ബി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​മാ​വും ഛേത്രി. 2005​ൽ പാ​കി​സ്​​താ​നെ​തി​രെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഛേത്രി 59 ​ഗോ​ളു​മാ​യി നീ​ല​ക്ക​ടു​വ​ക​ളു​ടെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നും കൂ​ടി​യാ​ണ്. 

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലെ ജ​യം ടീ​മി​​​​​െൻറ ഫൈ​ന​ൽ പ്ര​വേ​ശ​നം എ​ളു​പ്പ​മാ​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത അ​ഞ്ച്​ ഗോ​ളു​ക​ൾ​ക്ക്​ ചൈ​നീ​സ്​ താ​യ്​​പേ​യി​യെ ഗോ​ളി​ൽ മു​ക്കി​യി​രു​ന്നു. ശ​നി​യാ​ഴ്​​ച ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ കെ​നി​യ​യും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

Tags:    
News Summary - When Chhetri ran towards Pakistan fans to celebrate a goal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.