Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോമും തരംതാഴ്ത്തപ്പെട്ടു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്റ്റോക് സിറ്റിയുടെ വിധിതന്നെ വെസ്റ്റ്ബ്രോമിനും. സ്വാൻസീ സിറ്റിക്കെതിരായ മത്സരത്തിൽ സതാംപ്ടൺ വിജയിച്ചതോടെയാണ് ഒരു കളി ബാക്കിയിരിക്കെ വെസ്റ്റ്ബ്രോമിെൻറ കാര്യത്തിൽ തീരുമാനമായത്. സീസണിൽ ആറ് മത്സരം മാത്രം ജയിച്ച വെസ്റ്റ്ബ്രോമിന് 31 പോയൻറ് മാത്രമാണുള്ളത്. മത്സരത്തിൽ പകരക്കാരനായെത്തിയ ഇറ്റാലിയൻ താരം മണോലോ ഗാബിയാദിനിയുടെ ഗോളിലാണ് സതാംപ്ടൺ ജയിച്ചത്. തോറ്റെങ്കിലും സ്വാൻസീക്ക് ഇനിയും സാധ്യതയുണ്ട്.
സ്വാൻസീക്ക് 33ഉം തൊട്ടുമുകളിലുള്ള ഹഡേഴ്സ്ഫീൽഡിനും സതാംപ്ടണിനും 36 പോയൻറുമാണുള്ളത്. സ്േറ്റാക്കിനെതിരെയാണ് സ്വാൻസീയുടെ അവസാന മത്സരം. ഇതിൽ സ്വാൻസീ ജയിക്കുകയും ഹഡേഴ്സ്ഫീൽഡ് ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ തോൽക്കുകയും ചെയ്താൽ ഗോൾ ശരാശരിയിൽ സ്വാൻസീക്ക് സാധ്യതയുണ്ട്. അവസാന മൂന്ന് സ്ഥാനക്കാരാണ് പ്രീമിയർ ലീഗിൽനിന്ന് ചാമ്പ്യൻഷിപ് ലീഗിലേക്ക് തരംതാഴ്ത്തപ്പെടുക.
എട്ട് സീസണുകൾക്കൊടുവിലാണ് വെസ്റ്റ്ബ്രോം ചാമ്പ്യൻഷിപ്പിലേക്ക് (രണ്ടാം ഡിവിഷൻ) മടങ്ങുന്നത്. ടീമിെൻറ മോശം പ്രകടനത്തെ തുടർന്ന് നേരത്തെ കോച്ച് അലൻ പാർഡ്യൂവിനെ പുറത്താക്കിയിരുന്നു. പകരക്കാരനായി സഹപരിശീലകൻ ഡാരൻ മറെക്ക് കീഴിലാണ് ടീം ഇപ്പോൾ. 2012-13 സീസണിൽ സ്റ്റീവ് ക്ലാർക്കിെൻറ പരിശീലനകാലത്ത് എട്ടാം സ്ഥാനം ലഭിച്ചതാണ് ഇതുവരെയുള്ള ടീമിെൻറ ഏറ്റവും മികച്ചനില.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.