Posted On
date_range Updated On
date_range ലെസ്റ്റർ സിറ്റിക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്ക് ജയം. വെസ്റ്റ് ബ്രോംവിച്ചിനെ എതിരില്ലാത്ത ഒരു േഗാളിനാണ് ലെസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ അവസാനത്തിൽ ലെസ്റ്ററിെൻറ സൂപ്പർ താരം ജാമി വാർഡിയാണ് വിജയഗോൾ നേടിയത്. ജയത്തോടെ 40 പോയൻറുമായി ലെസ്റ്റർ 11ാം സ്ഥാനത്തെത്തി. 44 പോയൻറുമായി വെസ്റ്റ് ബ്രോംവിച്ച് എട്ടാം സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ ബേൺമൗത്ത് സണ്ടർലൻഡിനെ 1-0ത്തിന് തോൽപിച്ചപ്പോൾ സ്േറ്റാക്ക് സിറ്റി- വെസ്റ്റ് ഹാം മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.