സ്​​ൈനഡർ ബൂട്ടഴിച്ചു; പടിയിറങ്ങിയത്​ ഡച്ച്​ ഫുട്​ബാളി​​െൻറ മധ്യനിര ഭരിച്ചയാൾ

ആംസ്​റ്റർഡാം: നീണ്ട 17 വർഷം ഡച്ച്​ ഫുട്​ബാളി​​​െൻറ മധ്യനിര ഭരിച്ച വെസ്​ലി സ്​നൈഡർ ബൂട്ടഴിച്ചു. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ തവണ (134) കളത്തിലിറങ്ങിയ റെക്കോഡ്​ സ്വന്തം പേരിൽ കുറിച്ചാണ്​ 35കാരൻ പടിയിറങ്ങുന്നത്​. 2018 മാർച്ചിൽ ദേശീയ ടീമിൽനിന്ന്​ വിരമിച്ചിരുന്ന സ്​നൈഡർ ഖത്തർ ക്ലബ്​ അൽഗറാഫയുമായുള്ള കരാർ അവസാനിച്ചതിനുപിന്നാലെയാണ്​ ക്ല ബ്​ ഫുട്​ബാളിനോടും വിടപറയുന്നതായി പ്രഖ്യാപിച്ചത്​.

അയാക്​സ്​ ആംസ്​റ്റർഡാമിൽ കുഞ്ഞുനാളിൽ പന്തുതട്ടി തു ടങ്ങിയ സ്​​ൈനഡർ 2007 വരെ അതേ ടീമിൽ തുടർന്നു. ഇതിനിടെ, ടീം ​ഒരു തവണ എറിഡിവിസി (ഡച്ച്​ ലീഗ്​) ചാമ്പ്യൻപട്ടവും രണ്ടു തവണ ഡച്ച്​ കപ്പും സ്വന്തമാക്കി. വമ്പൻ ഒാഫറുമായി 2007ൽ റയൽ മഡ്രിഡിലേക്ക്​ കൂറുമാറിയ സ്​നൈഡറി​​​െൻറ കന്നി സീസണിൽതന്നെ ടീം ലാ ലിഗ ചാമ്പ്യന്മാരായി. വൈകാതെ, ജോസെ​ മൊറീന്യോക്കൊപ്പം ഇൻറർ മിലാനിലെത്തിയ താരം തുടർച്ചയായ മൂന്നു തവണ ടീമിനെ ലീഗ്​ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക സാന്നിധ്യമായി. തുർക്കിയിലെ മുൻനിര ക്ലബായ ഗാലത്​സരായ്​, ഫ്രഞ്ച്​ ലീഗിലെ നൈസ്​ എന്നിവക്കും പന്തുതട്ടിയതിനൊടുവിൽ ഖത്തറിലെ അൽഗറാഫയുടെ കുപ്പായത്തിലും മൈതാനത്തിറങ്ങി. ടീമുമായി കഴിഞ്ഞ മാസം കരാർ അവസാനിച്ചിരുന്നു.

നെതർലൻഡ്​സിലെ എഫ്​.സി​ ഉട്രെക്​ടുമായി ബിസിനിസ്​ കരാറിൽ ഒപ്പുവെക്കുന്നതായി അറിയിച്ചാണ്​ വിരമിക്കൽ പ്രഖ്യാപിച്ചത്​.
2010ൽ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ഡച്ചുപട റണ്ണേഴ്​സ്​അപ്പായപ്പോൾ മധ്യനിരയിലെ ടീമി​​​െൻറ എൻജി​നായി സ്​നൈഡറുമുണ്ടായിരുന്നു. 2010 ലോകകപ്പിൽ രണ്ടാമത്തെ മികച്ച താരത്തിനുള്ള വെള്ളി പന്തും ഗോൾനേട്ടക്കാരനുള്ള വെങ്കല ബൂട്ടും സ്വന്തമാക്കിയ സ്​നൈഡർ ലോക ഫുട്​ബാളർക്കുള്ള അവസാന മൂന്നു പേരിൽ ഇടംപിടിക്കാത്തത്​ കടുത്ത വിമർശത്തിനിടയാക്കിയിരുന്നു. ബ്രസീൽ ലോകകപ്പിൽ ടീം മൂന്നാമതായപ്പോഴും സ്​നൈഡർ ഒപ്പമുണ്ടായി.

2003 മുതൽ 18 വരെ നീണ്ട ഒന്നര പതിറ്റാണ്ടാണ്​ ദേശീയ ജഴ്​സിയണിഞ്ഞത്​. വിവിധ ക്ലബുകൾക്കായി 574 കളികളിൽ 155 ഗോളുകളും ദേശീയ ടീമിനായി 134 മത്സരങ്ങളിൽ 31 ഗോളുകൾ നേടിയിട്ടുണ്ട്​. ഇൗ വർഷം വിരമിക്കുന്ന മൂന്നാമത്തെ ഡച്ച്​ ഫുട്​ബാളറാണ്​ സ്​നൈഡർ. ഏറക്കാലം ദേശീയ ടീമിൽ സ്​നൈഡറുടെ സഹതാരങ്ങളായിരുന്ന റോബിൻ വാൻ പേഴ്​സിയും അർയെൻ റോബനും കഴിഞ്ഞമാസങ്ങളിൽ കളി മതിയാക്കിയിരുന്നു.


Tags:    
News Summary - Wesley Sneijder Announces Retirement from Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.