മിലാൻ: ഇറ്റാലിയൻ ഫുട്ബാളിനെ നാണംകെടുത്തിയ വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധവുമായി നാപോളി ആരാധകർ. സെനഗാളു കാരനായ ടീം അംഗം കാലിദോ കൗലിബലിയെ അപമാനിച്ച ഇൻറർ മിലാൻ ആരാധകർക്കെതിരായിരുന്നു പ്രതിഷേധം.
മുഖംമൂടിയുമായി ശനിയാഴ്ച രാത്രിയിലെ സീരി എ മത്സരത്തിനെത്തിയവർ ഞങ്ങളെല്ലാം കൗലിബലിയാണെന്ന് പ്രഖ്യാപിച്ച് പിന്തുണയറിയിച്ചു. വ്യാഴാഴ്ച നടന്ന സംഭവങ്ങളുടെ പേരിൽ ഇൻറർ മിലാനെതിരെ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ രണ്ടു മത്സരങ്ങളിൽ ആരാധക വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച നാപോളി ബോളോനയെ 3-2ന് േതാൽപിച്ചു. ലീഗിലെ മറ്റൊരു മത്സരത്തിൽ ഇൻറർ മിലാൻ 1-0ത്തിന് എംപോളിയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.