Posted On
date_range Updated On
date_range റെക്കോഡിനൊപ്പം റൂണി; എഫ്.എ കപ്പിൽ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം
മഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കുപ്പായത്തില്‍ 249ാം ഗോളടിച്ച വെയ്ന്‍ റൂണി, ബോബി ചാള്‍ട്ടന്‍െറ റെക്കോഡിനൊപ്പം. എഫ്.എ കപ്പ് മൂന്നാം റൗണ്ടില്‍ റെഡിങ്ങിനെ 4-0ത്തിന് തോല്‍പിച്ച മത്സരത്തിലായിരുന്നു റൂണിയെ റെക്കോഡിനൊപ്പമത്തെിച്ച ഏകഗോളിന്‍െറ പിറവി. 13 വര്‍ഷത്തെ കരിയറിലാണ് റൂണി യുനൈറ്റഡിന്‍െറ ഏറ്റവുംമികച്ച ഗോള്‍വേട്ടക്കാരില്‍ ചാള്‍ട്ടനൊപ്പമത്തെുന്നത്. റെഡിങ്ങിനെതിരെ മാര്‍കസ് റാഷ്ഫോഡ് രണ്ടും അന്‍േറാണിയോ മാര്‍ഷല്‍ ഒരു ഗോളും നേടി.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 5-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തകര്‍ത്തു. യായ ടുറെ, ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ജോണ്‍ സ്റ്റോണ്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ സെല്‍ഫായിരുന്നു.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 5-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തകര്‍ത്തു. യായ ടുറെ, ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ജോണ്‍ സ്റ്റോണ്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ സെല്‍ഫായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.