Posted On
date_range Updated On
date_range കൊൽക്കത്ത ഫുട്ബാള്‍ ലീഗ്: ഇൗസ്റ്റ് ബംഗാളിൽ സുഹൈറിന് ഹാട്രിക്ക്
കൊൽക്കത്ത: കൊൽക്കത്ത ഫുട്ബാള്‍ ലീഗിൽ ഈസ്റ്റ് ബംഗാളിെൻറ ആദ്യ മത്സരത്തില്‍തന്നെ ഹീറോയായി മലയാളി സ്ട്രൈക്കര്‍ വി.പി. സുഹൈർ. സുഹൈറിെൻറ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റെയിന്‍ബോ ക്ലബിനെ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തി. ആദ്യപകുതിയില്‍തന്നെ രണ്ട് ഗോളുകളുമായി തിളങ്ങിയ സുഹൈര്‍ 46ാം മിനിറ്റില്‍തന്നെ ഹാട്രിക്ക് തികക്കുകയായിരുന്നു. നേരത്തെ, സന്നാഹ മത്സരത്തില്‍ ഇരട്ടഗോൾ നേടി സുഹൈര്‍ തിളങ്ങിയിരുന്നു. സുഹൈല്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഈസ്റ്റ് ബംഗാളിലെ മറ്റ് രണ്ട് മലയാളി താരങ്ങളായ മിര്‍ഷാദും ജോബി ജസ്റ്റിനും മത്സരത്തിനിറങ്ങിയില്ല. 16നാണ് ഈസ്റ്റ് ബംഗാളിെൻറ അടുത്ത മത്സരം. എടത്തനാട്ടുകര ചലഞ്ചേഴ്സാണ് സുഹൈറിെൻറ ഹോം ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.