സർവകലാശാല  ഫുട്​ബാൾ: കേരള ടീമുകൾക്ക്​ ജയം

കോഴിക്കോട്​: ദക്ഷിണ മേഖല അന്തർ സർവകലാശാല പുരുഷ ഫുട്​ബാളിൽ കാലടി, കേരള  എ.പി.ജെ. അബ്​ദുൽ കലാം, കേരള, കണ്ണൂർ സർവകലാശാല ടീമുകൾക്ക്​ ജയം. കർണാടക യേനോപ്പോയ സർവകലാശാലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന്​ തോൽപിച്ച്​  എ.പി.ജെ. അബ്​ദുൽ കലാം സർവകലാശാല നാലാം റൗണ്ടിലെത്തി. മണിപ്പാലിനെ 2-1ന്​ കീഴടക്കിയാണ്​ കാലടി സംസ്​കൃത സർവകലാശാല നാലാം റൗണ്ടിൽ കടന്നത്​.  കൊച്ചിൻ ശാസ്​ത്രസാ​േങ്കതിക സർവകലാശാല (കുസാറ്റ്​) 0-2ന്​ ബംഗളൂരു ക്രൈസ്​റ്റ്​ സർവകലാശാലയോട്​  മൂന്നാം റൗണ്ടിൽ തോറ്റു.  കാഞ്ചീപുരം എസ്​.സി.എസ്​.വി.എം.വിയെ 8-0ത്തിന്​ തകർത്ത കണ്ണൂർ മൂന്നാം റൗണ്ടിലെത്തി.  കേരള ആരോഗ്യ സർവകലാശാലയെ 6-2ന്​ കീഴടക്കി കേരള സർവകലാശാലയും മൂന്നാം റൗണ്ടിലെത്തി.

Tags:    
News Summary - university football- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.