Posted On
date_range Updated On
date_range ബുണ്ടസ് ലിഗ: ഡോർട്മുണ്ടിനെ അട്ടിമറിച്ച് യൂനിയൻ ബെർലിൻ
ബെർലിൻ: സ്ഥാനക്കയറ്റം ലഭിച്ച് കന്നിക്കാരായി ജർമൻ ബുണ്ടസ് ലിഗയിൽ അരങ്ങേറിയ യൂനിയൻ ബെർലിന് അട്ടിമറി വിജയം. ചാമ്പ്യന്മാരാകാൻ സാധ്യത കൽപിക്കപ്പെടുന്ന മുൻനിര ടീമായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് 3-1ന് ഇളമുറക്കാർ വീഴ്ത്തിയത്. 22ാം മിനിറ്റിൽ മാരിയസ് ബുവൽട്ടർ യൂനിയനെ മുന്നിലെത്തിച്ചപ്പോഴേ മത്സരത്തിെൻറ ഗതി തീരുമാനമായിരുന്നു. മൂന്നു മിനിറ്റ് കഴിഞ്ഞ് ഡോർട്മുണ്ട് പാകോ അൽക്കാസറിലൂടെ സമനില പിടിച്ചെങ്കിലും വൈകാതെ ബുവൽറ്റർ വീണ്ടും ഗോൾ കുറിച്ച് യൂനിയനെ മുന്നിലെത്തിച്ചു.
75ാം മിനിറ്റിൽ സെബാസ്റ്റ്യൻ ആൻഡേഴ്സണിലൂടെ പട്ടിക തികച്ച ടീം വിജയം ആധികാരികമാക്കി. തോൽവിയോടെ ഡോർട്മുണ്ട് പോയൻറ് പട്ടികയിൽ ആദ്യ നാലിൽനിന്ന് പുറത്തായി. മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക് 6-1ന് മെയിൻസിനെ തകർത്ത് പോയൻറ് നിലയിൽ രണ്ടാമതെത്തി. ടീമിൽ പുതുതായി എത്തിയ ഇവാൻ പെരിസിച്ച് ആദ്യമായി ഗോൾ കണ്ടെത്തി. റോബർട്ട് ലെവൻഡോവ്സ്കി, ബെഞ്ചമിൻ പവാർഡ്, ഡേവിഡ് അലാബ, കിങ്സ്ലി കോമാൻ, അൽഫോൺസോ ഡേവിസ് എന്നിവരാണ് ഗോൾ നേടിയ മറ്റുള്ളവർ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.