Posted On
date_range Updated On
date_range യുവതാരങ്ങൾക്ക് നിർണായകം -റൊണാൾഡീന്യോ
ന്യൂഡൽഹി: അണ്ടർ-17 ലോകകപ്പ് യുവതാരങ്ങൾക്ക് നിർണായകമാണെന്നും മികച്ച കരിയർ തുടങ്ങാനുള്ള സുവർണാവസരമാണെന്നും മുൻ ബ്രസീൽ താരം റൊണാൾഡീന്യോ. തെൻറ പ്രഫഷനൽ കരിയറിന് തുടക്കംകുറിച്ചത് അണ്ടർ-17 ലോകകപ്പാണ്. ആദ്യ ലോകകപ്പിൽ തന്നെ കിരീടം സ്വന്തമാക്കാനായത് മറക്കാനാവാത്ത സന്ദർഭമാണ്. ലോക ചാമ്പ്യനാവുക എന്നത് ഏറ്റവും മികച്ച നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
20 വർഷം മുമ്പ് ബ്രസീലിന് ആദ്യമായി അണ്ടർ-17 ലോകകപ്പ് കിരീടം ലഭിച്ചപ്പോൾ റൊണാൾഡീന്യോ ടീമിലുണ്ടായിരുന്നു. അണ്ടർ-17 ലോകകപ്പും (1997), സീനിയർ ലോകകപ്പും (2002) നേടിയ ഏകതാരമാണ് റൊണാൾഡീന്യോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.