കൊച്ചി: യുഗാണ്ടൻ മിഡ് ഫീൽഡർ കെസ്രോൺ കിസിറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. എട്ടാമത്തെ വിദേശ കളിക്കാരനായിട്ടായിരിക്കും കിസിറ്റോ ടീമിലെത്തുക. അതേസമയം, ഐ.എസ്.എൽ സീസണിെൻറ മധ്യത്തോടെ മാത്രമേ താരം ടീമിനോട് ചേരൂവെന്നാണ് സൂചന.
ഐ.എസ്.എൽ ഫ്രാഞ്ചൈസികൾക്ക് എട്ട് വിദേശ താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്താനാകുക. ഏഴ് താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് വാങ്ങിയിരിക്കുന്നത്. എട്ടാമത്തെ വിദേശ താരമായി കിസിറ്റോയെ പരിഗണിക്കുന്നതായാണ് സൂചനകൾ. ജനുവരിയോടെ കിസിറ്റോ ടീമിലെത്തും.
സീസണിൽ മൂന്ന് കെനിയൻ ക്ലബുകൾക്കായി കളിച്ച താരവുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ചർച്ച പൂർത്തിയാക്കിയതായും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്പെയിനിലെ മാർബെല്ലയിൽ പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കിസിറ്റോ എത്തിയതായും റിപ്പോർട്ടുണ്ട്. ഇയാൻ ഹ്യൂം, ബെർബറ്റോവ്, കറേജ് പെകൂസൺ, പോൾ റച്ചുബ്ക, വെസ് ബ്രൗൺ, നെമാഞ്ച ലാകിച്ച് പെസിച്ച്, മാർക്ക് സിഫ്നിയോസ് എന്നിവരാണ് നിലവിൽ ടീമിലുള്ള വിദേശ താരങ്ങൾ.
വാർത്തകൾക്ക് ബലം പകരുന്നതാണ് താരത്തിെൻറ ഫേസ്ബുക്ക് പോസ്റ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.