Posted On
date_range Updated On
date_range യുവേഫ യൂറോപ്പ ലീഗ്: അയാക്സിന് ജയം
ആംസ്റ്റർഡാം: യുവേഫ യൂറോപ്പ ലീഗ് ആദ്യ പാദ സെമിയിൽ ഡച്ച് ക്ലബായ അയാക്സിന് തകർപ്പൻ ജയം. ഫ്രഞ്ച് കരുത്തരായ ഒളിമ്പിയാകോസ് ലിയോണൈസിനെ 4-1ന് തകർത്താണ് അയാക്സിെൻറ മുന്നേറ്റം. അയാക്സിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബെർട്രാൻഡ് ട്രോറെ രണ്ടു ഗോൾ നേടിയപ്പോൾ കസ്പർ ഡോൾബർഗും അമീൻ യൂനുസും ഒാരോ ഗോൾ വീതം നേടി. 66ാം മിനിറ്റിൽ മാത്യൂ വൽബ്യൂണയാണ് ഒളിമ്പിയാകോസിെൻറ ആശ്വാസ ഗോൾ നേടിയത്. മേയ് 12ന് ലിയോണൈസിെൻറ തട്ടകത്തിലാണ് രണ്ടാം പാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.