?????? ?????????????? ????????????? ?????????????????????

യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: മ​ഡ്രി​ഡി​ൽ റ​യ​ൽ-​ബ​യേ​ൺ ര​ണ്ടാം പാ​ദ പോ​രാ​ട്ടം ഇന്ന്​

മഡ്രിഡ്: ഒരു ഗോളിെൻറ കടം, രണ്ട് എവേ ഗോളിെൻറ ബാധ്യത. സാൻറിയാഗോ ബെർണബ്യൂവിലെ കസേരകളിൽ ഇരിപ്പുറക്കാതെ ഹല മഡ്രിഡ് പാടുന്ന അരലക്ഷത്തിലേറെ വരുന്ന ആരാധകരുടെ വലയം. ഇവർക്കിടയിൽ, ബയേൺ മ്യൂണിക്കിെൻറ ചെമ്പടക്കൊരു തിരിച്ചുവരവ് സാധ്യമാവുമോ? ഫുട്ബാൾ ലോകത്തിെൻറ ആകാംക്ഷക്ക് ഇന്ന് മഡ്രിഡിലെ ‘മാഡ് നൈറ്റ്’ ഉത്തരം നൽകും. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദത്തിൽ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് ഏറ്റുമുട്ടുേമ്പാൾ കടംമുഴുവൻ ജർമൻകാർക്കാണ്.

മ്യൂണിക്കിലെ ആദ്യ പാദത്തിൽ നേടിയ 2-1െൻറ തകർപ്പൻ ജയവുമായാണ് സിനദിൻ സിദാെൻറ സംഘമിറങ്ങുന്നത്. അർതുറോ വിദാലിെൻറ ഗോളിലൂടെ തുടക്കത്തിൽ മേധാവിത്വം സ്ഥാപിച്ച ബയേണിന് ആദ്യ പകുതിയിൽ ലീഡുയർത്താനുള്ള അവസരം പിറന്നിരുന്നു. പക്ഷേ, പാഴാക്കിയ പെനാൽറ്റിക്ക് കനത്ത വില നൽകേണ്ടിവന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിലൂടെ എതിരാളിയുടെ മണ്ണിൽ ജയിച്ചെത്തിയ ആത്മവിശ്വാസമാവും ഇന്ന് രാത്രിയിൽ സാൻറിയാഗോയിൽ റയലിെൻറ ഇന്ധനം.

റയൽ മഡ്രിഡ് താരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പരിശീലനത്തിൽ
 

ഇക്കുറി റയലിന് ഏറെ എളുപ്പമാണ് കാര്യങ്ങൾ. തോൽക്കാതിരുന്നാൽ തന്നെ സെമി ഉറപ്പ്. കടുത്ത പോരാട്ടം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ, മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം നൽകിയായിരുന്നു റയൽ ശനിയാഴ്ച രാത്രിയിൽ ലാ ലിഗയിൽ കളിച്ചത്. ഒമ്പതു താരങ്ങൾക്ക് അവധി നൽകി റിസർവ് ബെഞ്ച് കളത്തിലിറങ്ങിയിട്ടും സ്പോർട്ടിങ് ജിയോണിനെ 3-2ന് വീഴ്ത്തിയതിെൻറ ആത്മവിശ്വാസവും ചില്ലറയല്ല.
അവധി കഴിഞ്ഞ് ക്രിസ്റ്റ്യാേനാ റൊണാൾഡോയും കരീം ബെൻസേമയുമെല്ലാം തിരിച്ചെത്തുേമ്പാൾ ബയേൺ ഇക്കുറിയും പാടുപെടും. പരിക്ക് പട്ടികയിൽ റാഫേൽ വറാനെക്കും പെപെക്കുമൊപ്പം ഗാരെത് ബെയ്ൽ കൂടി ചേർന്നതാണ് സിദാന് ക്ഷീണമാവുന്നത്. എങ്കിലും, ഇൗ വീഴ്ച തടുക്കാനുള്ള കരുത്ത് ശേഷിച്ചവർക്കുണ്ടെന്ന് സമാധാനിക്കാം.

അതേസമയം, മൂന്നു ഗോളെങ്കിലും അടിക്കണമെന്ന വാശിയിലാണ് ബയേൺ മ്യൂണിക് മഡ്രിഡിൽ വിമാനമിറങ്ങിയത്. പ്രതിരോധത്തിൽ യാവി മാർടിനസിെൻറ സസ്പെൻഷനും ജെറോം ബോെട്ടങ്ങിെൻറ പരിക്കും കോച്ച് ആഞ്ചലോട്ടിക്ക് തലവേദനയാവുമെങ്കിലും ഗോൾ മെഷീൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ തിരിച്ചുവരവ് നൽകുന്ന ഉൗർജം ചെറുതല്ല. കഴിഞ്ഞ കളിയിൽ പോളണ്ട് താരത്തിെൻറ അസാന്നിധ്യമായിരുന്നു ഫലം മാറ്റിമറിച്ചത്. സീസണിലെ 40 കളിയിൽ 38 ഗോളടിച്ച ലെവൻഡോവ്സ്കി ഉജ്ജ്വല ഫോമിലാണ്. ലെവൻഡോവ്സ്കിയുടെ വരവോടെ, വിങ്ങിൽ ആർയൻ റോബനും പ്ലേമേക്കർ തിയാഗോ അൽകൻറാരയും കൂടുതൽ സ്വതന്ത്രരാവുകയും വിദാലിനൊപ്പം പോളിഷ് താരത്തിെൻറ ആക്രമണത്തിന് മൂർച്ചയേറുകയും ചെയ്യും. മ്യൂണിക്കിൽ കണ്ടതിനെക്കാൾ കടുത്ത വെല്ലുവിളിയാവും മഡ്രിഡിൽ സെർജിയോ റാമോസിനെയും സംഘത്തെയും കാത്തിരിക്കുന്നത്.

‘തോറ്റവർ എന്നനിലയിൽ തിരിച്ചുവരവ് എളുപ്പമല്ലെന്നറിയാം. പക്ഷേ, മഡ്രിഡിൽ ജയിക്കാൻ ഞങ്ങൾക്കും സാധ്യതയുണ്ട്’ -ബയേൺ മ്യൂണിക് ക്യാപ്റ്റൻ ഫിലിപ് ലാമിെൻറ വാക്കുകളിൽ ഒരു പോരാട്ടവീര്യത്തിെൻറ ഉൗർജമുണ്ട്.

സ്പെയ്നിൽ വീഴുന്ന ബയേൺ
തുടർച്ചയായി നാലാം സീസണിലാണ് ബയേൺ മ്യൂണിക് സ്പാനിഷ് ക്ലബുകൾക്ക് മുന്നിൽ തലവെക്കുന്നത്. കഴിഞ്ഞതവണ ചാമ്പ്യൻസ് ലീഗ് സെമിയിൽ അത്ലറ്റികോ മഡ്രിഡായിരുന്നു കെണിയൊരുക്കിയതെങ്കിൽ, ഇക്കുറി അവരുടെ അയൽക്കാരായ റയൽ മഡ്രിഡ്. 2012-13ൽ ഗ്വാർഡിയോളക്കു കീഴിൽ യൂറോപ്യൻ ചാമ്പ്യന്മാരായതിനു പിന്നാലെ, റയൽ മഡ്രിഡ് (2014), ബാഴ്സലോണ (15), അത്ലറ്റികോ മഡ്രിഡ് (16) എന്നിവർ സെമിയിലാണ് ബയേൺ മ്യൂണിക്കിന് മടക്ക ടിക്കറ്റ് നൽകിയത്. എന്നാൽ, ഇക്കുറി അത് ക്വാർട്ടർ ഫൈനലിലായി എന്നുമാത്രം.

Tags:    
News Summary - uefa championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.