Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് ഉപേക്ഷിച്ചേക്കും
ലണ്ടൻ: കണക്കുകൂട്ടലുകൾക്ക് വഴങ്ങാതെ കായിക കലണ്ടറിൽ നിരന്തരം മുറിവേൽപിച്ച് ക ുതിക്കുന്ന കോവിഡ് ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് മത്സരങ്ങളെ ഈ വർഷം സമ്പൂർണമായി ഇ ല്ലാതാക്കിയേക്കും.
ആഴ്ചകൾക്കു മുമ്പ് തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ വരെ നീട്ടേണ്ടിവന്നാൽ ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫരിൻ പറഞ്ഞു.
അടച്ചിട്ട വേദികളിൽ നടത്തുന്നതും പരിഗണിക്കും. മേയിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് ഫൈനൽ മത്സരങ്ങളും നീട്ടിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.