Posted On
date_range Updated On
date_range കളി കാണാന്‍ പ്രധാനമന്ത്രിയും
ലോകകപ്പിൽ ആദ്യമായി ഇന്ത്യ കളിക്കാനിറങ്ങുന്നത് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റേഡിയത്തിലെത്തി. അവസാന നിമിഷംവരെ അനിശ്ചിതത്വം നിലനിര്‍ത്തിയശേഷമാണ് മോദി വെള്ളിയാഴ്ച ഇന്ത്യയുടെ കളി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെ വി.ഐ.പി ലോഞ്ചിത്തെിയത്. ലോകകപ്പ് സമാരംഭത്തിന് ഫിഫയുടെ ഒൗദ്യോഗിക പരിപാടികളൊന്നുമില്ലെങ്കിലും അഖിലേന്ത്യാ ഫുട്ബാള്‍ ഒരുക്കിയ ചടങ്ങില്‍ മോദി രാജ്യത്തെ മുന്‍കാല ഫുട്ബാൾ താരങ്ങളെ ആദരിച്ചു. സെയ്ദ് നഈമുദ്ദീന്, ഐ.എം വിജയന്, ബൈച്യുങ് ബൂട്ടിയ, സുനില്‍ േഛത്രി, വനിതാ താരം ഒയ്നം ബെംബംദേവി തുടങ്ങിയവരെയാണ് ആദരിച്ചത്. ശേഷം, ഗ്രൗണ്ടിലിറങ്ങി ഇരു ടീമുകളുടെയും താരങ്ങളെ പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.