പു​തു​ചി​റ​കി​ലേ​റി ബ്ലാ​സ്റ്റേ​ഴ്സ്; ആ​ദ്യ​മ​ത്സ​രം നാ​ളെ ഇ​ന്റ​ർ​കാ​ശി​ക്കെ​തി​രെ യു.​പി​യി​ലെ അ​ർ​ദോ​ന​മൗ​വി​ൽ

കൊ​ച്ചി: ന​വീ​ന ആ​ശ​യ​ങ്ങ​ളും പു​ത്ത​ൻ ല​ക്ഷ്യ​ങ്ങ​ളു​മാ​യെ​ത്തി​യ പു​തി​യ ഉ​ട​മ​ക​ളു​ടെ ആ​ശി​ർ​വാ​ദം, ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് എ​ന്ന പ​രി​ശീ​ല​ക പ്ര​തി​ഭ​യു​ടെ കീ​ഴി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്ന് മി​ക​വി​ലേ​ക്കു​യ​ർ​ന്ന​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം, ഒ​പ്പം ദേ​ശീ​യ ത​ല​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും ഏ​തൊ​രു ക്ല​ബും കൊ​തി​ക്കു​ന്ന ഒ​ട്ടേ​റെ താ​ര​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ്...

2026-27 ഐ.​എ​സ്.​എ​ൽ സീ​സ​ണി​ലെ ക​ന്നി​യ​ങ്ക​ത്തി​ൽ ഞാ​യ​റാ​ഴ്ച ഇ​ന്റ​ർ​കാ​ശി​ക്കെ​തി​രെ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മ്പോ​ൾ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ജ​യ​പ്ര​തീ​ക്ഷ​ക്കു​ള്ള ഘ​ട​ക​ങ്ങ​ൾ ഒ​ട്ടേ​റെ​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖ്നോ ജി​ല്ല​യി​ലെ അ​ർ​ദോ​ന​മൗ​വി​ലെ ഏ​കാ​ന സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് കി​ക്കോ​ഫ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പ​രി​ശീ​ല​ന​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മെ​ല്ലാം താ​ളം തെ​റ്റി​യ ക്ല​ബി​നെ ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ ക​ൺ​സോ​ർ​ഷ്യം അ​ൽ ഫു​ർ​സാ​ൻ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത​ത്. ഷെ​യ്ഖ് അ​ഹ​മ്മ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ഖാ​സി​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്‌​പോ​ർ​ട്സ്, സ്‌​പോ​ർ​ട്സ്-​ടെ​ക് ഗ്രൂ​പ്പ്. ഓ​പ​റേ​ഷ​ണ​ൽ പ​ങ്കാ​ളി​യാ​യി ഓ​ഫി​യോ സ്പോ​ർ​ട്ടി​യെ​യും അ​ൽ ഫു​ർ​സാ​ൻ ചു​മ​ല​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​ർ മ​ഞ്ഞ​പ്പ​ട​യു​ടെ ‘പു​തു​മു​ഖ​ങ്ങ​ൾ’

മു​ന്നേ​റ്റ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും മി​ടു​ക്ക് തെ​ളി​യി​ച്ച കി​ടി​ല​ൻ താ​ര​ങ്ങ​ളെ​യാ​ണ് ടീ​മി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റ താ​രം ആ​ന്ദ്രെ ഗ്രീ​ൻ മു​ത​ൽ മ​ല​യാ​ളി മു​ന്നേ​റ്റ താ​രം കെ. ​മു​ഹ​മ്മ​ദ് സ​നാ​ൻ വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇം​ഗ്ലീ​ഷ് സെ​ന്റ​ർ ബാ​ക്ക് ജെ​യിം​സ് ബോ​ൾ​ട്ട​ൺ, മോ​ണ്ടെ​നെ​ഗ്ര​ൻ മ​ധ്യ​നി​ര​താ​രം നെ​ബോ​യ്‌​ഷ കോ​സോ​വി​ച്ച്, ഗി​നി​യ​യി​ൽ നി​ന്നു​ള്ള സ്ട്രൈ​ക്ക​ർ മോ​മോ യാ​ൻ​സാ​നേ എ​ന്നി​വ​രും വി​ദേ​ശ​താ​ര​ങ്ങ​ളാ​യി എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​ഗോ​ൾ​കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സി​ങ്, മു​ന്നേ​റ്റ താ​രം റാം​ലു​ൻ ഛുങ്ങ (ഛു​ങ്ങ ഹ്മാ​ർ), മി​ഡ്ഫീ​ൽ​ഡ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് യാ​സി​ർ, സാ​ഹി​ൽ ത​വോ​റ, പോ​ൾ റാം​ഫാ​ങ്സൗ​വ, ജോ​യ​ൽ ലാ​ൽ​റാം​ങ്മാ​വി​യ എ​ന്നി​വ​രും പു​തി​യ ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളാ​ണ്. വി​ദേ​ശ ക്ല​ബി​ൽ വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ൽ പോ​യി​രു​ന്ന ടീ​മി​ന്‍റെ നെ​ടും​തൂ​ണു​ക​ളി​ലൊ​ന്നാ​യ അ​ഡ്രി​യാ​ൻ ലൂ​ണ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ടീ​മി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബാ​ക്കി​യാ​യ​ത്..

2025-26 സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ലെ​ല്ലാം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് തോ​ൽ​വി​യു​ടെ​യും നാ​ണ​ക്കേ​ടി​ന്‍റെ​യും ദി​ന​രാ​ത്ര​ങ്ങ​ളാ​യി​രു​ന്നു. ആ​കെ 13 മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം മാ​ത്ര​മേ വി​ജ‍യ​ത്തി​ലെ​ത്തി​ക്കാ​നാ​യു​ള്ളൂ. ആ​റു തോ​ൽ​വി​യും ര​ണ്ടു സ​മ​നി​ല​യും ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു. ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി​യോ​ടെ​യാ​യി​രു​ന്നു. പി​ന്നാ​ലെ ഒ​രു സ​മ​നി​ല​യും പി​ന്നെ​യു​മൊ​രു തോ​ൽ​വി​യും. അ​ങ്ങ​നെ ആ​കെ തോ​റ്റു തോ​റ്റ് ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ൽ നി​ൽ​ക്ക​വേ​യാ​ണ് അ​ക്കാ​ല​ത്തെ കോ​ച്ച് ഡേ​വി​ഡ് ക​റ്റാ​ല​യെ പ​റ​ഞ്ഞു​വി​ടു​ക​യും ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ക​ൻ ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​നെ പ​രി​ശീ​ല​ക കു​പ്പാ​യ​മ​ണി​യി​ക്കു​ക​യും ചെ​യ്ത​ത്. അ​തോ​ടെ, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ത​ല​വ​ര മാ​റി. അ​തു​വ​രെ സീ​സ​ണി​ൽ ഒ​റ്റ ക​ളി പോ​ലും ജ​യി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ടീ​മി​നെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​യി​ലൊ​ഴി​ച്ച് തു​ട​ർ​ച്ച​യാ​യ ജ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചു​വെ​ന്ന​താ​ണ് വെ​സ്റ്റ് വു​ഡി​ന്‍റെ വി​ജ​യം. അ​വ​സാ​ന​ത്തെ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചു വി​ജ​യ​വും ഒ​രു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യും എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ലെ ടീ​മി​ന്‍റെ പ്ര​ക​ട​നം.

Tags:    
News Summary - Kerala Blasters Face Inter Kashi in ISL Season Opener at Lucknow's Ekana Stadium Under New Ownership and Coach Ashley Westwood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.