അ​ണ്ട​ർ-17 ലോ​ക​ക​പ്പ് വി​വാ​ദം: സം​ഘാ​ട​ക​രെ പ​ഴി​ചാ​രി ജി.​സി.​ഡി.​എ

കൊച്ചി: അണ്ടർ-17 ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് വേദിയാകാനുള്ള സാധ്യത കൊച്ചിക്ക് നഷ്ടമായതിന് സംഘാടകരെ പഴിചാരി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അതോറിറ്റി (ജി.സി.ഡി.എ). ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകേണ്ട കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിെൻറ ഉടമസ്ഥാവകാശം ജി.സി.ഡി.എക്കാണ്. എന്നാൽ, കേരള ഫുട്ബാൾ അസോസിയേഷെൻറ (കെ.എഫ്.എ) പിടിപ്പുകേടാണ് ഫൈനൽ സാധ്യത നഷ്ടമാക്കിയത് എന്ന നിലപാടിലാണ് ജി.സി.ഡി.എ.

കൊച്ചിയിൽ സെമി ഫൈനലോ ഫൈനലോ നടത്തുമെന്ന് ഫിഫ അധികൃതർ ഒരു ഉറപ്പും നൽകിയിരുന്നില്ലെന്നാണ് ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനെൻറ വാദം. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ മത്സരങ്ങൾക്കുശേഷം തുടർനടപടികൾ സ്വീകരിക്കുന്നതിൽ കേരള ഫുട്ബാൾ അസോസിയേഷെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. അണ്ടർ^17 ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി രണ്ടര വർഷമായി കലൂർ സ്റ്റേഡിയത്തിൽ തയാറെടുപ്പ് നടത്തിവരുകയാണ്. സ്റ്റേഡിയത്തിെൻറ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാലാണ് സെമിഫൈനൽ കൊച്ചിക്ക് നഷ്ടപ്പെട്ടതെന്ന വാദം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ നവംബറിൽ മൈതാനം പരിശോധിച്ച ഘട്ടത്തിൽ കൊച്ചിയിൽ സെമി നടക്കുമോയെന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു ഫിഫ അധികൃതർ വ്യക്തമാക്കിയത്. ഐ.എസ്.എൽ മത്സരത്തിന് ഡൽഹിയിൽ ഏറ്റവും കൂടുതൽ എത്തിയത് 12,000 കാണികളാണ്. കലൂർ സ്റ്റേഡിയത്തിെൻറ ശേഷി 55,000 ആണെങ്കിലും കളികാണാൻ  70,000 പേർ വരെ എത്തിയിരുന്നു. അണ്ടർ-17 േലാക കപ്പ് സെമിയും ഫൈനലും വരെ ഇവിടെ നടത്താൻ സൗകര്യമുണ്ടെന്ന കാര്യം ജനുവരിയിൽ ചേർന്ന ടാസ്ക് ഫോഴ്സ് യോഗത്തിൽ ടൂർണമൻറ് ഡയറക്ടർ ഹവിയർ സെപ്പിയോട് വ്യക്തമാക്കിയിരുന്നു.  

എന്നാൽ, ആലോചിക്കാമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളിൽ ഫിഫക്ക് തൃപ്തിയില്ലെങ്കിൽ പിന്നെങ്ങനെയാണ് പ്രാഥമിക റൗണ്ട് മത്സരവും ക്വാർട്ടർ മത്സരവും കൊച്ചിക്ക് അനുവദിച്ചതെന്നും ജി.സി.ഡി.എ ചെയർമാൻ ചോദിച്ചു. അണ്ടർ-17 ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി ഒേട്ടറെ ഒരുക്കങ്ങൾ നടത്തേണ്ടിയിരുന്ന സാഹചര്യത്തിൽ ഇവിടെ ഐ.എസ്.എൽ മത്സരം നടത്തേണ്ടിയിരുന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. െഎ.എസ്.എൽ മത്സരം കഴിഞ്ഞ് റിലയൻസ് അവരുടെ വഴിക്കുപോയി. ആതിഥ്യംവഹിച്ച കെ.എഫ്.എ മത്സരത്തിെൻറ ഭാഗമായി അവർ ഉപയോഗിച്ച മുറികളുടെയോ ശുചിമുറികളുടെയോ താക്കോൽ ഇതുവരെ ജി.സി.ഡി.എയെ ഏൽപിച്ചിട്ടില്ല. താഴ് അറുത്തുമാറ്റിയാണ് ശുചിമുറികൾ നന്നാക്കിയത്. െഎ.എസ്.എൽ മത്സരത്തിനായി സ്ഥാപിച്ച ഇ-^ടോയ്ലറ്റുകളിലെ മാലിന്യം നീക്കംചെയ്യാതെ അവർ അത് സ്റ്റേഡിയത്തിലെ ടോയ്ലറ്റിൽ തള്ളി. ഇത് പരിഹരിക്കാൻ കെ.എഫ്.എയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. 

ലോകകപ്പ് മത്സരം നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കേരള ഫുട്ബാൾ അസോസിയേഷൻ െഎ.എസ്.എൽ മത്സരത്തിനുശേഷം തങ്ങൾ ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ ചെയ്യാതെ വീഴ്ച വരുത്തി. ഐ.എസ്.എൽ മത്സരത്തിെൻറ സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട തർക്കം ലാഭം നോക്കാതെയാണ് ജി.സി.ഡി.എ പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - u17 world cup kochi stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.