പാലക്കാട്: ജമ്മുവിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബാളിൽ ചാമ്പ്യന്മാരായ കേരള ടീമിന് വരവേൽപ് നൽകി. രാവിലെ കേരള എക്സ്പ്രസിൽ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ക്യാപ്റ്റൻ എസ്. തേജസ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള ടീമിനും കോച്ച് ആൻറണി ജോർജ്, മാനേജർ പി. ദിലീപ് എന്നിവരെ ജനപ്രതിനിധികളും കായികസംഘടന പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സുരേഷ്, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നാരായണൻ, ജില്ല സ്കൂൾ സ്പോർട്സ് കോഒാഡിനേറ്റർ ജിജി ജോസഫ്, റവന്യൂ ജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.കെ. അനിൽ കുമാർ, ഫുട്ബാൾ കോച്ചും മുൻ ജില്ല സ്പോർട്സ് ഓഫിസറുമായ പി.കെ. രാജീവ്, ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. ഗോപിനാഥ്, ടാലൻറ്സ് ഫുട്ബാൾ അക്കാദമി സെക്രട്ടറി ജഗദീഷ്, വി.കെ. ജയപ്രകാശ് എന്നിവർ സംബന്ധിച്ചു. ഫൈനലിൽ ഹരിയാനയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോൽപിച്ചാണ് കേരളം അണ്ടർ 17 വിഭാഗത്തിൽ ഇതാദ്യമായി കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.