ഭുവനേശ്വർ: പ്രഥമ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്. കഴിഞ്ഞ സീസൺ വരെ നടന്ന ഫെഡറേഷൻ കപ്പിൽനിന്ന് രൂപം മാറി െഎ.എസ്.എല്ലിലെയും െഎ ലീഗിലെയും ക്ലബുകളെ ഒരു കുടക്കീഴിലാക്കുന്ന പോരാട്ടത്തിെൻറ യോഗ്യത റൗണ്ടിന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയമാണ് വേദി. ടൂർണമെൻറിെൻറ യോഗ്യത റൗണ്ട് മത്സരങ്ങൾക്കാണ് വ്യാഴാഴ്ച കിക്കോഫ് കുറിക്കുന്നത്.
ഉദ്ഘാടന അങ്കത്തിൽ െഎ.എസ്.എൽ ക്ലബായ ഡൽഹി ഡൈനാമോസ് െഎ ലീഗ് ടീം ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. രണ്ടാം അങ്കത്തിൽ െഎ.എസ്.എല്ലിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡും െഎ ലീഗിലെ ജയൻറ് കില്ലർ എന്നു പേരെടുത്ത കേരളത്തിെൻറ ഗോകുലം എഫ്.സിയും ഏറ്റുമുട്ടും.
െഎ ലീഗിലെ അവസാന കുതിപ്പിൽ കരുത്തരായ ഇൗസ്റ്റ്ബംഗാൾ, മോഹൻ ബഗാൻ, ചാമ്പ്യൻ ക്ലബ് മിനർവ എഫ്.സി എന്നിവരെ അട്ടിമറിച്ചതിെൻറ ആവേശമാണ് ഗോകുലത്തിന് ആത്മവിശ്വാസം നൽകുന്നത്. കോച്ച് ബിനോ ജോർജിനു കീഴിൽ യുഗാണ്ട താരം ഹെൻറി കിസീക, ബഹ്റൈൻ താരം മഹ്മൂദ് അജ്മി തുടങ്ങിയ വിദേശ താരങ്ങളാണ് ഗോകുലത്തിെൻറ കരുത്ത്. മുൻ ചെൽസി പരിശീലകൻ അവ്റം ഗ്രാൻറിനു കീഴിലിറങ്ങുന്ന നോർത്ത് ഇൗസ്റ്റ് െഎ.എസ്.എല്ലിലെ ക്ഷീണം മാറ്റാനുള്ള ഒരുക്കത്തിലാണ്.
ഇരു ലീഗിലെയും അവസാന നാലു സ്ഥാനക്കാർ മാറ്റുരക്കുന്ന യോഗ്യത റൗണ്ടിലെ വിജയികൾ പ്രീക്വാർട്ടർ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടും. ഒരു മത്സരം മാത്രമുള്ള നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെൻറ്. ഗോകുലം -നോർത്ത് ഇൗസ്റ്റ് മത്സരവിജയികൾക്ക് പ്രീക്വാർട്ടറിൽ കരുത്തരായ ബംഗളൂരു എഫ്.സിയാണ് എതിരാളി. നാളെ മുംബൈ സിറ്റി ഇന്ത്യൻ ആരോസിനെയും എ.ടി.കെ-ചെന്നൈ സിറ്റി എഫ്.സിയെയും നേരിടും.
പ്രീക്വാർട്ടർ 31 മുതൽ
ഇരു ലീഗിലെയും ആദ്യ ആറു സ്ഥാനക്കാർ പ്രീക്വാർട്ടർ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടി. 31ന് ചെന്നൈയിൻ x െഎസോൾ മത്സരത്തോടെ ഇൗ പോരാട്ടം തുടങ്ങും. കേരള ബ്ലാസ്റ്റേഴ്സ് ഏപ്രിൽ ആറിന് നെറോകയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.