Posted On
date_range Updated On
date_range ഐസോളിന് അപ്രതീക്ഷിത തോൽവി ഇൗസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് സെമിയിൽ
ഭുവനേശ്വർ: അധികസമയത്ത് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് റാൽത്തെ ഇൗസ്റ്റ് ബംഗാളിനെ ഇന്ത്യൻ സൂപ്പർ കപ്പിെൻറ സെമിയിലെത്തിച്ചു. െഎ ലീഗ് ടീമുകളായ ഇൗസ്റ്റ് ബംഗാളും െഎസോളും മാറ്റുരച്ച ക്വാർട്ടർ പോരാട്ടം ഗോൾരഹിതമായി അധികസമയത്തേക്ക് നീങ്ങുമെന്നുറപ്പിച്ചപ്പോഴാണ് വിജയം നിർണയിച്ച പെനാൽട്ടി ഗോളിെൻറ പിറവി.
96ാം മിനിറ്റിൽ െഎസോളിെൻറ അനാവശ്യ ഫൗളാണ് വിധി നിർണയിച്ചത്. ക്രോമയെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് റാൽത്തെ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു. 94ാം മിനിറ്റിൽ ഇയൊണെസ്കിയുടെ ഷോട്ട് സേവ് ചെയ്ത് ഈസ്റ്റ് ബംഗാളിെൻറ മലയാളി ഗോൾകീപ്പർ ഉബൈദ് രക്ഷകനായി മാറി. ജാംഷഡ്പൂർ-എഫ്.സി ഗോവ മത്സരവിജയികളെയാകും ഈസ്റ്റ് ബംഗാൾ സെമിയിൽ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.