എഫ്​.സി ഗോവയെ തോൽപിച്ചു; ​െഎ.ലീഗ്​ വമ്പൻ ഇൗസ്റ്റ്​ ബംഗാൾ ഫൈനലിൽ

ഭുവനേശ്വർ: കലിംഗ മൈതാനിയിൽ നടന്ന സൂപ്പർകപ്പ്​ സെമിയിൽ ​െഎ.എസ്​.എൽ കരുത്തരായ എഫ്​.സി ഗോവയെ ഒരു ഗോളിന്​ തകർത്ത്​ ​െഎ.ലീഗ്​ വമ്പൻമാർക്ക്​ ജയം. നൈജീരിയൻ താരം ഡുഡുവി​​െൻറ തകർപ്പൻ ഗോളിലാണ്​ ഇൗസ്റ്റ്​ ബംഗാൽ ഫൈനലിൽ പ്രവേശിച്ചത്​. സമനിലയിലായിരുന്ന ആദ്യ പകുതിക്ക്​ ശേഷം രണ്ടാം പകുതിയിൽ 78ാം മിനിറ്റിലായിരുന്നു ഡുഡുവി​​െൻറ ഗോൾ. കാറ്റ്‌സുമി യൂസയുടെ പാസ്​ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന്​ ഡുഡു അനായാസം വലയിലാക്കുകയായിരുന്നു.

സസ്​പെൻഷനും താരങ്ങളുടെ പരിക്കും അലട്ടിയ ഗോവൻ നിരയിൽ ഇന്ന്​ 14 താരങ്ങളാണ്​ ഉണ്ടായിരുന്നത്​​. ഒരു ഗോളിയടക്കം മൂന്ന്​ കളിക്കാർ പുറത്തിരുന്നുവെങ്കിലും സൂപ്പർതാരങ്ങളെല്ലാം ഗോവൻനിരയിലുണ്ടായിരുന്നു. ആദ്യ പകുതിയിൽ പ്രതിരോധം സൂക്ഷിച്ച്​ കളിച്ച ഗോവക്ക്​ പക്ഷെ രണ്ടാം പകുതിയിൽ ഗോളടിക്കാനായില്ല. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ബംഗളൂരു എഫ്.സി ​െഎ.ലീഗിലെ മറ്റൊരു ടീമായ മോഹൻ ബഗാനെ നേരിടും.

Tags:    
News Summary - Super Cup 2018 East Bengal FC Goa-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.