യുവേഫ പുരുഷ ഫൈനലിൽ റഫറിയായി സ്​​റ്റെ​ഫാ​നി രചിച്ചത് ചരിത്രം

ഇസ്താംബൂൾ: യുവേഫ സൂപ്പർ കപ്പിൽ ലിവർപൂൾ മുത്തമിട്ടപ്പോൾ റെക്കോർഡിട്ടത് റഫറിയാണ്. യുവേഫ പുരുഷ ഫൈനൽ വനിതാ റഫറി ന ിയന്ത്രിച്ചതാണ് ചരിത്രമായിരിക്കുന്നത്. ഫ്ര​ഞ്ച്​ റ​ഫ​റി സ്​​റ്റെ​ഫാ​നി ഫ്ര​പ്പാ​ർ​ട്ടാണ് വി​സി​ലൂ​തിയത്.

മാനുവേല നിക്കോലോസിയും (ഇറ്റലി) മിച്ചല്‍ ഒനീലും (അയര്‍ലൻഡ്) 35 കാരിയായ ഫ്രപ്പാർട്ടിനെ മത്സരം നിയന്ത്രിക്കാൻ അസിസ്റ്റ് ചെയ്തു. ഫുട്ബോൾ ആരാധകരും താരങ്ങളുമെല്ലാം സ്​​റ്റെ​ഫാ​നി മത്സരം നിയന്ത്രിച്ച വിധം പ്രശംസിക്കുകയാണ്. നിശ്ചിത സമയത്തിൽ 2-2 സമനിലയിലാകുകയും തുടർന്ന് അധിക സമയത്തേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീണ്ടിരുന്നു.

ടെൻഷനില്ല, പുരുഷ റഫറിമാരെ പോലെ മികച്ചവരാണെന്ന് തെളിയിക്കുവാനുള്ള അവസരമാണിത്. അത് തെളിയിക്കുമെന്നും മത്സരത്തിന് മുമ്പ് സ്​​റ്റെ​ഫാ​നി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ കിരീടം സ്വന്തമാക്കി.

Tags:    
News Summary - stephanie Frappart History making referee-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT