Posted On
date_range Updated On
date_range സീനിയര്‍ ഫുട്ബാള്‍: കോട്ടയം ജേതാക്കള്‍
മേപ്പാടി: അരപ്പറ്റ എസ്റ്റേറ്റ് ഗ്രൗണ്ടില്‍ നടന്ന 53ാമത് സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജേതാക്കള്‍. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് തൃശൂരിനെ പരാജയപ്പെടുത്തിയത്. കളിയുടെ 25ാം മിനിറ്റില്‍ ഹാരിസ് റഹ്മാനും 75ാം മിനിറ്റില്‍ അനന്ദു മുരളിയും 80ാം മിനിറ്റില്‍ വൈശാഖ് സുകുമാരനുമാണ് ഗോളടിച്ചത്. കഴിഞ്ഞതവണത്തെ റണ്ണേഴ്സ് അപ്പാണ് കോട്ടയം ടീം. വിജയികള്‍ക്ക് സിനിമ നടന്‍ അബൂസലിം, ഹാരിസണ്‍ മലയാളം ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ബെന്നി ജോണ്‍, അസി. മാനേജര്‍ അര്‍ജുന്‍ രമേഷ് എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഡി.എം വിംസ് ചീഫ് അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ ദേവാനന്ദ് ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണം നല്‍കി. കേരള ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കെ.പി. സണ്ണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.